---
title: "ബാം​ബൂ ക​ര്‍​ട്ട​ന്‍റെ പേ​രി​ല്‍ വീ​ണ്ടും ത​ട്ടി​പ്പ്."
english_title: "Fraud again in the name of bamboo curtain. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134796/fraud-again-in-the-name-of-bamboo-curtain"
published_at: "2023-07-29T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c52b0b50a85_police_wasdf.jpg"
keywords: []
---

# ബാം​ബൂ ക​ര്‍​ട്ട​ന്‍റെ പേ​രി​ല്‍ വീ​ണ്ടും ത​ട്ടി​പ്പ്.

> **Lead Summary:** *കോ​ട്ട​യം:* ബാം​ബൂ ക​ര്‍​ട്ട​ന്‍റെ പേ​രി​ല്‍ വീ​ണ്ടും ത​ട്ടി​പ്പ്. ചി​ങ്ങ​വ​ന​ത്ത് ത​ട്ടി​പ്പു​സം​ഘം ചു​റ്റി​ത്തി​രി​യു​ന്ന​താ​യു​ള്ള മു​ന്ന​റി​യി​പ്പ് വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ള്‍ ത​ട്ടി​പ്പി​ന്‍റെ പു​തി​യ രൂ​പം പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. പു​തു​പ്പ​ള്ളി വെ​ട്ട​ത്തു​ക​വ​ല​യി​ലാ​ണു കൊ​ല്ല​ത്ത് നി​ന്നെ​ത്തി​യ സം​ഘ​ത്തി​ന്‍റെ പു​തി​യ ത​ട്ടി​പ്പ് അ​ര​ങ്ങേ​റി​യി​രി​ക്കു​ന്ന​ത്. 1,500 രൂ​പ വി​ല പ​റ​ഞ്ഞ ബാം​ബു ക​ര്‍​ട്ട​ന്‍ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ള്‍ 17,000 രൂ​പ വേ​ണ​മെ​ന്ന് വീ​ട്ടു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണു പ​രാ​തി. പു​തു​പ്പ​ള്ളി വെ​ട്ട​ത്തു​ക​വ​ല ഏ​റാ​ത്ത് വീ​ട്ടി​ലാ​ണു ക​ഴി​ഞ്ഞ ദി​വ​സം ത​ട്ടി​പ്പ് ന​ട​ന്ന​ത്.

## Article Content

*കോ​ട്ട​യം:* ബാം​ബൂ ക​ര്‍​ട്ട​ന്‍റെ പേ​രി​ല്‍ വീ​ണ്ടും ത​ട്ടി​പ്പ്. ചി​ങ്ങ​വ​ന​ത്ത് ത​ട്ടി​പ്പു​സം​ഘം ചു​റ്റി​ത്തി​രി​യു​ന്ന​താ​യു​ള്ള മു​ന്ന​റി​യി​പ്പ് വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ള്‍ ത​ട്ടി​പ്പി​ന്‍റെ പു​തി​യ രൂ​പം പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. പു​തു​പ്പ​ള്ളി വെ​ട്ട​ത്തു​ക​വ​ല​യി​ലാ​ണു കൊ​ല്ല​ത്ത് നി​ന്നെ​ത്തി​യ സം​ഘ​ത്തി​ന്‍റെ പു​തി​യ ത​ട്ടി​പ്പ് അ​ര​ങ്ങേ​റി​യി​രി​ക്കു​ന്ന​ത്. 1,500 രൂ​പ വി​ല പ​റ​ഞ്ഞ ബാം​ബു ക​ര്‍​ട്ട​ന്‍ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ള്‍ 17,000 രൂ​പ വേ​ണ​മെ​ന്ന് വീ​ട്ടു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണു പ​രാ​തി. പു​തു​പ്പ​ള്ളി വെ​ട്ട​ത്തു​ക​വ​ല ഏ​റാ​ത്ത് വീ​ട്ടി​ലാ​ണു ക​ഴി​ഞ്ഞ ദി​വ​സം ത​ട്ടി​പ്പ് ന​ട​ന്ന​ത്.

കൊ​ല്ല​ത്തു​നി​ന്നെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യെ​ത്തി​യ ബാം​ബു ക​ര്‍​ട്ട​ന്‍ സം​ഘ​മാ​ണു ക​ഴി​ഞ്ഞ ദി​വ​സം പു​തു​പ്പ​ള്ളി വെ​ട്ട​ത്തു​ക​വ​ല​യി​ലെ വീ​ട്ടി​ല്‍ എ​ത്തി​യ​ത്. 1,500 രൂ​പ​യാ​ണ് ഇ​വ​ര്‍ ബാം​ബൂ ക​ര്‍​ട്ട​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ആ​ദ്യം ചെ​ല​വ് പ​റ​ഞ്ഞ​ത്. ക​ര്‍​ട്ട​ന്‍ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞ​ശേ​ഷം 17,000 രൂ​പ ആ​കു​മെ​ന്നാ​യി എ​ത്തി​യ സം​ഘം. ഇ​ത്ര​യും വ​ലി​യ തു​ക​യാ​ണെ​ങ്കി​ല്‍ ക​ര്‍​ട്ട​ന്‍ ആ​വ​ശ്യ​മി​ല്ലെ​ന്നാ​യി കു​ടു​ബം പ​റ​ഞ്ഞ​തോ​ടെ ത​ട്ടി​പ്പ് സം​ഘം വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു. ബി​ല്‍ അ​ടി​ച്ചു പോ​യെ​ന്നും പ​ണം ന​ല്‍​കി​യേ​പ​റ്റു​വെ​ന്നും നി​ര്‍​ബ​ന്ധ​മാ​യും പ​ണം ന​ല്‍​ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ കേ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കും എ​ത്തി.

ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച​ശേ​ഷം പോ​ലീ​സ് ഒ​ത്തു​തീ​ര്‍​പ്പ് ച​ര്‍​ച്ച ന​ട​ത്തി. 17,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട കേ​സ് 6,500 രൂ​പ ന​ല്‍​കി തീ​ര്‍​പ്പാ​ക്കു​ക​യാ​യി​രു​ന്നു. വി​ല കു​റ​ച്ച് പ​റ​ഞ്ഞു ക​ര്‍​ട്ട​ന്‍ സ്ഥാ​പി​ച്ച​ശേ​ഷം കൂ​ടു​ത​ല്‍ തു​ക ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​മാ​ണ് ഇ​പ്പോ​ള്‍ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ചി​ങ്ങ​വ​ന​ത്ത് സ​മാ​ന​രീ​തി​യി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘ​ത്തെ​പ്പ​റ്റി വ്യാ​പാ​രി​ക​ള്‍ പ​രാ​തി ഉ​യ​ര്‍​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ള്‍ പു​തു​പ്പ​ള്ളി വെ​ട്ട​ത്തു​ക​വ​ല​യി​ല്‍ സം​ഘം ന​ട​ത്തി​യ ത​ട്ടി​പ്പ് വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134796/fraud-again-in-the-name-of-bamboo-curtain)