---
title: "സ്കൂൾ വിദ്യാർഥിനിയുടെ കാൽ ഓവുചാലിൽ കുടുങ്ങി പരിക്കേറ്റു. "
english_title: "A schoolgirl's leg got stuck in the drain and got injured. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134916/a-schoolgirls-leg-got-stuck-in-the-drain-and-got-injured"
published_at: "2023-07-30T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5f61d540c9_cherupugv.jpg"
keywords: []
---

# സ്കൂൾ വിദ്യാർഥിനിയുടെ കാൽ ഓവുചാലിൽ കുടുങ്ങി പരിക്കേറ്റു. 

> **Lead Summary:** **ചെറുപുഴ : **സ്കൂൾ വിദ്യാർഥിനിയുടെ കാൽ ഓവുചാലിൽ കുടുങ്ങി പരിക്കേറ്റു. പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ബി. ദിയയ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 9.30-ന് സ്കൂളിന് അടുത്താണ് സംഭവം. ഓട്ടോറിക്ഷയിൽ എത്തിയ കുട്ടിയും അമ്മയും പെൻസിൽ വാങ്ങാനായി റോഡരികിൽ ഇറങ്ങി നടപ്പാതയിൽ കയറി.

## Article Content

**ചെറുപുഴ : **സ്കൂൾ വിദ്യാർഥിനിയുടെ കാൽ ഓവുചാലിൽ കുടുങ്ങി പരിക്കേറ്റു. പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ബി. ദിയയ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 9.30-ന് സ്കൂളിന് അടുത്താണ് സംഭവം. ഓട്ടോറിക്ഷയിൽ എത്തിയ കുട്ടിയും അമ്മയും പെൻസിൽ വാങ്ങാനായി റോഡരികിൽ ഇറങ്ങി നടപ്പാതയിൽ കയറി.

ഈ സമയം കാൽ സ്ലാബിനുള്ളിൽ താഴുകയായിരുന്നു. സ്ലാബുകൾക്കിടയിലെ വിടവിൽ കൂടിയാണ് കുട്ടിയുടെ കാൽ ഓവുചാലിലേക്ക് താഴ്ന്നത്. അടുത്ത് തന്നെയുണ്ടായിരുന്ന അമ്മ ഉടൻ തന്നെ കാൽ വലിച്ചെടുത്തതിനാൽ അപകടം ഒഴിവായി. കാലിൽ ചെറിയ പരിക്കേറ്റ കുട്ടി ചെറുപുഴയിലെ ആസ്പത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134916/a-schoolgirls-leg-got-stuck-in-the-drain-and-got-injured)