---
title: " വൈവിധ്യവത്‌കരണത്തിന്റെ ഭാഗമായി ഇരിട്ടി സഹകരണ റൂറൽ ബാങ്ക് ഉളിക്കലിൽ ആരംഭിച്ച സഹകരണ നീതി ബിൽഡിങ് മെറ്റീരിയൽ മെഗാ ഷോറൂം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു."
english_title: " Iriti Cooperative Rural Bank's Cooperative Neethi Building Material Mega Showroom at Ulikal #ulikkal #iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134919/iriti-cooperative-rural-banks-cooperative-neethi-building-material-mega-showroom-at-ulikal-ulikkal-iritty"
published_at: "2023-07-30T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5f7e4cbba3_asdgfgdf.jpg"
keywords: []
---

#  വൈവിധ്യവത്‌കരണത്തിന്റെ ഭാഗമായി ഇരിട്ടി സഹകരണ റൂറൽ ബാങ്ക് ഉളിക്കലിൽ ആരംഭിച്ച സഹകരണ നീതി ബിൽഡിങ് മെറ്റീരിയൽ മെഗാ ഷോറൂം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **ഉളിക്കൽ : **വൈവിധ്യവത്‌കരണത്തിന്റെ ഭാഗമായി ഇരിട്ടി സഹകരണ റൂറൽ ബാങ്ക് ഉളിക്കലിൽ ആരംഭിച്ച സഹകരണ നീതി ബിൽഡിങ് മെറ്റീരിയൽ മെഗാ ഷോറൂം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ. അധ്യക്ഷനായിരുന്നു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് പി.സി.ഷാജി ആദ്യ വിൽപ്പനയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ കംപ്യൂട്ടർ സ്വിച്ച് ഓൺ കർമവും നടത്തി.

## Article Content

**ഉളിക്കൽ : **വൈവിധ്യവത്‌കരണത്തിന്റെ ഭാഗമായി ഇരിട്ടി സഹകരണ റൂറൽ ബാങ്ക് ഉളിക്കലിൽ ആരംഭിച്ച സഹകരണ നീതി ബിൽഡിങ് മെറ്റീരിയൽ മെഗാ ഷോറൂം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ. അധ്യക്ഷനായിരുന്നു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് പി.സി.ഷാജി ആദ്യ വിൽപ്പനയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ കംപ്യൂട്ടർ സ്വിച്ച് ഓൺ കർമവും നടത്തി.

സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ കെ.പ്രദോഷ് കുമാർ നിക്ഷേപ സമാഹരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്.ലിസി, ബാങ്ക് പ്രസിഡന്റ് കെ.ശ്രീധരൻ, സെക്രട്ടറി വി.രവി, ബേബി തോലാനി, ചാക്കോ പാലക്കലോടി, സെമീറ പള്ളിപ്പാത്ത്, ആയിഷ ഇബ്രാഹിം, പി.എ.നോബിൻ, പി.വിനീത, കെ.രമേശൻ, സി.ജി.നാരായണൻ, പി.ടി.സുജാത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134919/iriti-cooperative-rural-banks-cooperative-neethi-building-material-mega-showroom-at-ulikal-ulikkal-iritty)