---
title: "ദേശീയപാതയിൽ വെള്ളൂർ ബാങ്കിന് സമീപം അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. "
english_title: "Vellore Chief Minister Pinarayi Vijayan presented a petition on the national highway #vellur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134922/vellore-chief-minister-pinarayi-vijayan-presented-a-petition-on-the-national-highway-vellur"
published_at: "2023-07-30T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5f925ef5d5_vellur_desihsd.jpg"
keywords: []
---

# ദേശീയപാതയിൽ വെള്ളൂർ ബാങ്കിന് സമീപം അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. 

> **Lead Summary:** **പയ്യന്നൂർ :** ദേശീയപാതയിൽ വെള്ളൂർ ബാങ്കിന് സമീപം അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ടി.ഐ.മധുസൂദനൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ കർമസമിതി ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ആക്‌ഷൻ കമ്മിറ്റി ചെയർമാൻ സി.കൃഷ്ണൻ, കൺവീനർ കെ.വി.സുധാകരൻ, സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം ടി.വി.രാജേഷ്, ജില്ലാ കമ്മിറ്റിയംഗം പി.സന്തോഷ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

## Article Content

**പയ്യന്നൂർ :** ദേശീയപാതയിൽ വെള്ളൂർ ബാങ്കിന് സമീപം അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ടി.ഐ.മധുസൂദനൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ കർമസമിതി ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ആക്‌ഷൻ കമ്മിറ്റി ചെയർമാൻ സി.കൃഷ്ണൻ, കൺവീനർ കെ.വി.സുധാകരൻ, സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം ടി.വി.രാജേഷ്, ജില്ലാ കമ്മിറ്റിയംഗം പി.സന്തോഷ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

ദേശീയപാതയിൽ വെള്ളൂർ ബാങ്ക് പരിസരത്ത് അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു. കർമസമിതിയുടെ നേതൃത്വത്തിലാണ് വെള്ളൂർ ബാങ്ക് പരിസരത്ത് സമരം നടത്തിവരുന്നത്. വെള്ളൂർ ബാങ്കിന് സമീപം നടന്നുവരുന്ന സമരം 37-ാം ദിവസം നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ബാലൻ ഉദ്ഘാടനം ചെയ്തു. സി.സത്യപാലൻ, പി.പി.സന്തോഷ്, കെ.വി.ബാലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134922/vellore-chief-minister-pinarayi-vijayan-presented-a-petition-on-the-national-highway-vellur)