---
title: "മട്ടന്നൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനവും ഹൈസ്കൂൾ വിഭാഗം സാഹിത്യസെമിനാറും നടന്നു."
english_title: "Mattanur Upazila Vidyarangam Kala Sahityavedi was inaugurated and high school section literature seminar was held. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/134924/mattanur-upazila-vidyarangam-kala-sahityavedi-was-inaugurated-and-high-school-section-literature-seminar-was-held"
published_at: "2023-07-30T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5fae557d1b_gfdgdfgdf.jpg"
keywords: []
---

# മട്ടന്നൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനവും ഹൈസ്കൂൾ വിഭാഗം സാഹിത്യസെമിനാറും നടന്നു.

> **Lead Summary:** **കൂത്തുപറമ്പ് :** മട്ടന്നൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനവും ഹൈസ്കൂൾ വിഭാഗം സാഹിത്യസെമിനാറും ആയിത്തര മമ്പറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം ഒ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷ എം.ഷീന അധ്യക്ഷയായി.

## Article Content

**കൂത്തുപറമ്പ് :** മട്ടന്നൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനവും ഹൈസ്കൂൾ വിഭാഗം സാഹിത്യസെമിനാറും ആയിത്തര മമ്പറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം ഒ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷ എം.ഷീന അധ്യക്ഷയായി.

ഡോ. കുമാരൻ വയലേരി, കേരള ക്ഷേത്രകലാ അക്കാദമി നിർവാഹക സമിതിയംഗം കലാമണ്ഡലം മഹേന്ദ്രൻ, മട്ടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി.ബാബു, മട്ടന്നൂർ ബി.പി.സി. എം.ജയതിലകൻ, പ്രിൻസിപ്പൽ പ്രദീപൻ മാനോളി, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി എം.മനോജൻ, വിദ്യാരംഗം ജില്ലാ നിർവാഹകസമിതിയംഗം വി.രാജേഷ്, പി.ടി.എ. പ്രസിഡൻറ് വി.സുനിൽ, പ്രോഗ്രാം കൺവീനർ എം.ബിന്ദു, ഹെലൻ മിനി, ഉപജില്ല വിദ്യാരംഗം കോ ഓർഡിനേറ്റർ അരുൺജിത്ത് പഴശ്ശി എന്നിവർ സംസാരിച്ചു.

കലാമണ്ഡലം മഹേന്ദ്രന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെ ഓട്ടൻതുള്ളൽ നടന്നു. സാഹിത്യസെമിനാറിൽ ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ആയിഷ മിസ്ബ ജില്ലാതലത്തിലേക്ക് അർഹത നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/134924/mattanur-upazila-vidyarangam-kala-sahityavedi-was-inaugurated-and-high-school-section-literature-seminar-was-held)