---
title: "#peravoor | കേരള സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135040/peravoor"
published_at: "2023-07-30T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c66fe27a6ff_PicsArt_07-30-07.37.48.jpg"
keywords: []
---

# #peravoor | കേരള സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു 

> **Lead Summary:** **പേരാവൂർ** : കേരള സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗവും, സംഘടനയിലുള്ള മെമ്പർമാരുടെ പേരമക്കളായ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളെ ആദരിക്കലും ഇന്ന് ഡോ വി.ഭാസ്കരൻ മെമ്മോറിയൽ ഹാളിൽ നടന്നു. പരിപാടിയിൽ ജോ-സെക്രട്ടറി കെ ഗോപാലൻ സ്വാഗതം പറഞ്ഞു. കെ എസ് സി എഫ് പ്രസിഡന്റ് പി.പി നാരായണൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. പേരാവൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ** : കേരള സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗവും, സംഘടനയിലുള്ള മെമ്പർമാരുടെ പേരമക്കളായ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളെ ആദരിക്കലും ഇന്ന് ഡോ വി.ഭാസ്കരൻ മെമ്മോറിയൽ ഹാളിൽ നടന്നു. പരിപാടിയിൽ ജോ-സെക്രട്ടറി കെ ഗോപാലൻ സ്വാഗതം പറഞ്ഞു. കെ എസ് സി എഫ് പ്രസിഡന്റ് പി.പി നാരായണൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. പേരാവൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

കെ എസ് സി എഫ് ബ്ലോക്ക് പ്രസിഡന്റ് ജോസഫ് കോക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. വി.രഘുനാഥൻ മാസ്റ്റർ കുട്ടികളെ പരിജയപ്പെടുത്തി. സി.എം. ഇന്ദിര ഭാസ്കരൻ, ഡോ വി.രാമചന്ദ്രൻ, കെ കെ രാമചന്ദ്രൻ, എം അനന്തൻ മാസ്റ്റർ, കെ എ ചന്ദ്രമതി ടീച്ചർ, എന്നിവർ സംസാരിച്ചു. കൂട്ട ഭാസ്കരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135040/peravoor)