---
title: "തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു."
english_title: "Fisherman dies in canoe accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135118/fisherman-dies-in-canoe-accident"
published_at: "2023-07-31T00:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c6ac9e7268b_sdfdac.jpg"
keywords: []
---

# തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു.

> **Lead Summary:** **കാസർകോട്: **കാസർകോട് ചെറുവത്തൂരിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. കസബ അടുക്കത്ത്ബയലിലെ പാടൻ പ്രസന്നൻ ആണ് മരിച്ചത്.

## Article Content

**കാസർകോട്: **കാസർകോട് ചെറുവത്തൂരിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. കസബ അടുക്കത്ത്ബയലിലെ പാടൻ പ്രസന്നൻ ആണ് മരിച്ചത്.

മറ്റൊരു മത്സ്യത്തൊഴിലാളിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ പ്രസന്നനെ ഗുരുതരനിലയിൽ കണ്ണൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135118/fisherman-dies-in-canoe-accident)