---
title: "#AdakathodTown | അടക്കാത്തോട് ടൗണിൽ ഭീഷണിയായി വന്മരം"
english_title: "Adakathod Town"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135196/adakathod-town"
published_at: "2023-07-31T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c74c651a893_Picsart_23-07-31_11-18-39-533.jpg"
keywords: []
---

# #AdakathodTown | അടക്കാത്തോട് ടൗണിൽ ഭീഷണിയായി വന്മരം

> **Lead Summary:** **അടക്കാത്തോട്**: ടൗണിൽ പ്രധാന പാതയോരത്ത് ജനങ്ങൾക്കും, വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയായ വൻ മരം മുറിച്ച് മാറ്റാൻ നടപടി വൈകുന്നതായി പരാതി. അടക്കാത്തോട് ബസ് സ്റ്റാൻ്റിൻ്റെ സമീപത്താണ് അപകട ഭീഷണിയിലായ കൂറ്റൻ മരമുള്ളത്.

## Article Content

**അടക്കാത്തോട്**: ടൗണിൽ പ്രധാന പാതയോരത്ത് ജനങ്ങൾക്കും, വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയായ വൻ മരം മുറിച്ച് മാറ്റാൻ നടപടി വൈകുന്നതായി പരാതി. അടക്കാത്തോട് ബസ് സ്റ്റാൻ്റിൻ്റെ സമീപത്താണ് അപകട ഭീഷണിയിലായ കൂറ്റൻ മരമുള്ളത്.

അപകട ഭീഷണി നിലവിലുള്ള മരങ്ങളുടെ പട്ടിക ആഴ്ച്ചകൾക്ക് മുമ്പെ കേളകം ഗ്രാമ പഞ്ചായത്ത് അധികൃതർ പൊതുമരാമത്ത് വകുപ്പിനും കൈമാറിയിട്ടും നടപടികൾ ചട്ടപ്പടി വൈകുന്നു.

അതി ശക്തമായ ഒരു കാറ്റടിക്കുകയെ വേണ്ടു മരം നിലംപൊത്താൻ.സ്‌കൂൾ വിദ്യാർത്ഥികൾ നടന്നു പോകുന്ന റോഡരികിൽ,നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വഴിക്കരികിൽ,ബസ് കാത്തു നിൽക്കുന്നയിടം എന്നിങ്ങനെയുള്ള സ്ഥലത്തെ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരം മുറിച്ച് മാറ്റാൻ വൈകരുതെന്നാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135196/adakathod-town)