---
title: "#Kelakam | കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടിന് മർദ്ധനമേറ്റതായി പരാതി "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135206/kelakam"
published_at: "2023-07-31T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c752969e2dd_Picsart_23-07-31_11-30-18-386.jpg"
keywords: []
---

# #Kelakam | കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടിന് മർദ്ധനമേറ്റതായി പരാതി 

> **Lead Summary:** **കേളകം**: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണീറ്റ് പ്രസിഡണ്ടിനെ വാഹനം തടഞ്ഞ് നിർത്തി മർദ്ദിച്ചതായി പരാതി. കേളകം പള്ളിയറ സ്വദേശി പി.ജെ.റെജീഷി നാണ് മർദ്ദനമേറ്റത്.

## Article Content

**കേളകം**: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണീറ്റ് പ്രസിഡണ്ടിനെ വാഹനം തടഞ്ഞ് നിർത്തി മർദ്ദിച്ചതായി പരാതി. കേളകം പള്ളിയറ സ്വദേശി പി.ജെ.റെജീഷി നാണ് മർദ്ദനമേറ്റത്.

തലക്ക് പരിക്കേറ്റ ഇയാളെ പേരാവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

കേളകത്ത് നിന്ന് കൊട്ടിയൂരിലെ കുടുംബ വീട്ടിലേക്ക് ബൈക്കിൽ പോകവെ തലക്കാണിയിൽ വെച്ച് കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡണ്ട് അജീഷ് ഇരിങ്ങോളിലും സംഘവും തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നുവെന്ന് റെജീഷ് പറയുന്നു.

വർഷങ്ങളായി കോൺഗ്രസ് പ്രവർത്തകനായിരുന്ന റെജീഷ് ഒന്നര മാസം മുൻപ് സി.പി.എമ്മിൽ ചേർന്നിരുന്നു. രാഷ്ട്രീയ വിരോധമാണ് മർദ്ദനത്തിന് പിന്നിലെന്ന് റെജീഷ് ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135206/kelakam)