---
title: "#Aralamfarm | വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മുട്ടുമാറ്റി - കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയോരം"
english_title: "Aralam-farm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135252/aralam-farm"
published_at: "2023-07-31T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c76c055d73e_Screenshot_2023-07-31-13-31-48-70_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Aralamfarm | വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മുട്ടുമാറ്റി - കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയോരം

> **Lead Summary:** **ആറളം**: വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മുട്ടുമാറ്റി - കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയോരം. പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ആറളം വന്യജീവി സങ്കേതത്തിൻ്റെ അതിർത്തിയിൽ വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മാറുകയാണ് മുട്ടുമാറ്റി - കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയോരം.

## Article Content

**ആറളം**: വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മുട്ടുമാറ്റി - കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയോരം. പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ആറളം വന്യജീവി സങ്കേതത്തിൻ്റെ അതിർത്തിയിൽ വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മാറുകയാണ് മുട്ടുമാറ്റി - കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയോരം.

പരിസ്ഥിതി വിനോദ സഞ്ചാര കേന്ദ്രമായ ആറളം വന്യജീവി സങ്കേതത്തിലേക്കും, രാമച്ചിയിലേക്കും, പാലുകാച്ചി മല ഇക്കോ ടൂറിസം മേഖലയിലേക്കും പോകുന്ന വഴി മുട്ടുമാറ്റി പ്രദേശത്താണ് ജലസമൃദ്ധമായ ചീങ്കണ്ണിപ്പുഴയോരം.

ദിനേന നിരവധി പ്രകൃതി - പരിസ്ഥിതി സ്നേഹികളാണ് ഇവിടേക്ക് എത്തുന്നത്. പുഴയിൽ സൗകര്യപ്രദമായ കുളിക്കടവും കൂടിയാണീ സ്ഥലം. പ്രദേശവാസികൾ കുളിക്കാനും നീന്തൽപഠിക്കാനും ഇവിടെ ആശ്രയിച്ചു വരുന്നു.

തടാകസമാനമായ ഈ ജലാശയം ദൂരദിക്കുകളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുക. പുഴയുടെ മറുകരയിൽ ആറളം വനത്തിൽ നിന്ന് കടന്നെത്തുന്ന ആനകളുടെയും, മാനുകളുടെയും ദൃശ്യങ്ങളും അപൂർവ്വ കാഴ്ച്ചകളാകാറുണ്ട്.

ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശത്ത് അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതികളാവിഷ്കരിക്കാൻ നടപടികളായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135252/aralam-farm)