---
title: "ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം"
english_title: "Computer Training for physically challenged"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13526/computer-training-for-physically-challenged"
published_at: "2021-11-30T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a57f9f3d682_images - 2021-11-30T070410.274.jpeg"
keywords: []
---

# ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

> **Lead Summary:** കണ്ണൂര്‍ :എല്‍ ബി എസ് സെന്ററിന്റെയും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഭിന്നശേഷി പഠനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള പത്താംക്ലാസ് വിജയിച്ചവര്‍ക്കായി സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

## Article Content

കണ്ണൂര്‍ :എല്‍ ബി എസ് സെന്ററിന്റെയും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഭിന്നശേഷി പഠനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള പത്താംക്ലാസ് വിജയിച്ചവര്‍ക്കായി സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യാത്രാ ബത്ത, ഭക്ഷണം എന്നിവക്ക് നിശ്ചിത തുക നല്‍കും. താല്‍പര്യമുള്ളവര്‍ വൈകല്യം തെളിയിക്കുന്നതുള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പ് സഹിതം ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള എല്‍ ബി എസ് മേഖല ഓഫീസ്, ഗാന്ധി പാര്‍ക്കിന് സമീപമുള്ള പയ്യന്നൂര്‍ സബ് സെന്റര്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 0497 2702812, 04985 208878.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13526/computer-training-for-physically-challenged)