---
title: "മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി"
english_title: "Mullaperiyar dam  water level 142"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13530/mullaperiyar-dam-water-level-142"
published_at: "2021-11-30T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a58666ed90b_images - 2021-11-30T073307.054.jpeg"
keywords: []
---

# മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി

> **Lead Summary:** ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി.

## Article Content

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി.

അഞ്ച് സ്‌പില്‍വേ ഷട്ടറുകള്‍ കൂടി തമിഴ്‌നാട് തുറന്നു.നിലവില്‍ ആറ് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയത്. ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.

അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെയാണ് തമിഴ്‌നാട് കൂടുതല്‍ ഷട്ടറുകള്‍ തുറന്നത്. 2100 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13530/mullaperiyar-dam-water-level-142)