---
title: "സി​സി​ടി​വി ക്യാമറ​യി​ൽ കു​ടു​ങ്ങി​യി​ട്ടും മ​ല​യോ​ര​ത്ത് ഭീ​തി പ​ര​ത്തു​ന്ന ബ്ലാ​ക്ക്മാ​ന് കു​ലു​ക്ക​മി​ല്ല. "
english_title: "Caught on CCTV cameras, Blackman spreading terror in the hills No look. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135348/caught-on-cctv-cameras-blackman-spreading-terror-in-the-hills-no-look"
published_at: "2023-07-31T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7c3fbc1049_blckman.jpg"
keywords: []
---

# സി​സി​ടി​വി ക്യാമറ​യി​ൽ കു​ടു​ങ്ങി​യി​ട്ടും മ​ല​യോ​ര​ത്ത് ഭീ​തി പ​ര​ത്തു​ന്ന ബ്ലാ​ക്ക്മാ​ന് കു​ലു​ക്ക​മി​ല്ല. 

> **Lead Summary:** **ചെ​റു​പു​ഴ: **സി​സി​ടി​വി ക്യാമറ​യി​ൽ കു​ടു​ങ്ങി​യി​ട്ടും മ​ല​യോ​ര​ത്ത് ഭീ​തി പ​ര​ത്തു​ന്ന ബ്ലാ​ക്ക്മാ​ന് കു​ലു​ക്ക​മി​ല്ല. സി​സി​ടി​വി ദൃ​ശ്യം കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണ​വും രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഞാ​യ​റാ​ഴ്ച​യും പ്രാ​പ്പൊ​യി​ലി​ൽ ബ്ലാ​ക്ക്മാ​നെ​ത്തി. പു​തു​വ​ക്ക​ൽ സു​രേ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് ബ്ലാ​ക്ക്മാ​ന്‌ എ​ത്തി​യ​ത്. വീ​ടി​ന്‍റെ വാ​തി​ലി​ൽ ബ്ലാ​ക്ക്മാ​ൻ മു​ട്ടി വി​ളി​ച്ചു.

## Article Content

**ചെ​റു​പു​ഴ: **സി​സി​ടി​വി ക്യാമറ​യി​ൽ കു​ടു​ങ്ങി​യി​ട്ടും മ​ല​യോ​ര​ത്ത് ഭീ​തി പ​ര​ത്തു​ന്ന ബ്ലാ​ക്ക്മാ​ന് കു​ലു​ക്ക​മി​ല്ല. സി​സി​ടി​വി ദൃ​ശ്യം കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണ​വും രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഞാ​യ​റാ​ഴ്ച​യും പ്രാ​പ്പൊ​യി​ലി​ൽ ബ്ലാ​ക്ക്മാ​നെ​ത്തി. പു​തു​വ​ക്ക​ൽ സു​രേ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് ബ്ലാ​ക്ക്മാ​ന്‌ എ​ത്തി​യ​ത്. വീ​ടി​ന്‍റെ വാ​തി​ലി​ൽ ബ്ലാ​ക്ക്മാ​ൻ മു​ട്ടി വി​ളി​ച്ചു.

വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന് ലൈ​റ്റി​ട്ട​പ്പോ​ഴേ​ക്കും അ​പ്ര​ത്യ​ക്ഷ​നാ​യി. പ്രാ​പ്പൊ​യി​ൽ പ​ഴ​യ റേ​ഷ​ൻ ക​ട​യ്ക്ക് സ​മീ​പം മു​സ്ത​ഫ​യു​ടെ ക​ട​യു​ടെ ചു​മ​രി​ൽ ബ്ലാ​ക്ക്മാ​നെ​ന്ന് എ​ഴു​തു​ക​യും ചെ​യ്തു. ഇ​തോ​ടെ ചെ​റു​പു​ഴ മേ​ഖ​ല​യി​ൽ ഒ​രു മാ​സ​മാ​യി തു​ട​രു​ന്ന ബ്ലാ​ക്ക്മാ​ൻ ഭീ​തി ഒ​ഴി​യു​ന്നി​ല്ല. ജൂ​ലൈ ആ​ദ്യം കോ​ടോ​പ്പ​ള്ളി​യി​ലാ​ണ് മു​ഖം​മൂ​ടി ധ​രി​ച്ച ന​ഗ്ന​നാ​യ വ്യ​ക്തി രാ​ത്രി വാ​തി​ലി​ലും ജ​ന​ലി​ലും ത​ട്ടി വി​ളി​ക്കു​ന്ന​താ​യും പൈ​പ്പ് തു​റ​ന്നി​ടു​ക​യും ഉ​ണ​ങ്ങാ​നി​ട്ടി​രി​ക്കു​ന്ന തു​ണി​ക​ൾ മ​ട​ക്കി വ​യ്ക്കു​ക​യും ചെ​യ്യു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞ​ത്.

പി​ന്നീ​ട് ചെ​ക്കി​ച്ചേ​രി, തേ​ർ​ത്ത​ല്ലി, ര​യ​റോം, മൂ​ന്നാം​കു​ന്ന്, കു​ണ്ടേ​രി, എ​യ്യ​ൻ​ക​ല്ല്, പ്രാ​പ്പോ​യി​ൽ ഈ​സ്റ്റ്, കോ​ക്ക​ട​വ്, തി​രു​മേ​നി, പ്രാ​പ്പോ​യി​ൽ, മു​ള​പ്ര, ക​ന്നി​ക്ക​ളം, കോ​ലു​വ​ള്ളി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി നി​ര​വ​ധി വീ​ടു​ക​ളു​ടെ ക​ത​കു​ക​ളി​ലും ജ​ന​ലു​ക​ളി​ലും ത​ട്ടി​യും ഹ​ലോ എ​ന്നും വി​ളി​ച്ചും ഭ​യ​പ്പെ​ടു​ത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135348/caught-on-cctv-cameras-blackman-spreading-terror-in-the-hills-no-look)