---
title: "സം​സ്ഥാ​ന​ത്തു കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി​രു​ന്നു​വെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. "
english_title: "Meteorological Department said that the weather was weak in the state. Ndram informed. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135350/meteorological-department-said-that-the-weather-was-weak-in-the-state-ndram-informed"
published_at: "2023-07-31T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7c5bcb32ec_dfdgfdgdfc.jpg"
keywords: []
---

# സം​സ്ഥാ​ന​ത്തു കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി​രു​ന്നു​വെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. 

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** സം​സ്ഥാ​ന​ത്തു കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി​രു​ന്നു​വെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. കാ​ല​വ​ർ​ഷം ര​ണ്ടാം മാ​സം പി​ന്നി​ടു​ന്പോ​ഴും സം​സ്ഥാ​ന​ത്ത് മ​ഴ​ക്കു​റ​വ് രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യി ആ​കെ കാ​ല​വ​ർ​ഷ മ​ഴ​യു​ടെ 63.82 ശ​ത​മാ​നം മ​ഴ​യാ​ണ് കേ​ര​ള​ത്തി​ൽ പെ​യ്യേ​ണ്ട​ത്. എ​ന്നാ​ൽ ഇ​ന്ന് വ​രെ പെ​യ്ത​ത് 41.77 ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യ​തി​നു പി​ന്നാ​ലെ മി​ക്ക ജി​ല്ല​ക​ളും മ​ഴ​ക്കു​റ​വി​ൽ വ​ല​യു​ക​യാ​ണ്. 35 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് ഇ​ന്ന് വ​രെ സം​സ്ഥാ​ന​ത്തു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജൂ​ണ്‍ ഒ​ന്നു മു​ത​ൽ ജൂ​ലൈ 31 വ​രെ 1301.7 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് കേ​ര​ള​ത്തി​ൽ പെ​യ്യേ​ണ്ട​ത്. എ​ന്നാ​ൽ ഇ​ന്ന് വ​രെ പെ​യ്ത​ത് 852 മി​ല്ലീ​മീ​റ്റ​ർ മാ​ത്ര​മാ​ണ്.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** സം​സ്ഥാ​ന​ത്തു കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി​രു​ന്നു​വെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. കാ​ല​വ​ർ​ഷം ര​ണ്ടാം മാ​സം പി​ന്നി​ടു​ന്പോ​ഴും സം​സ്ഥാ​ന​ത്ത് മ​ഴ​ക്കു​റ​വ് രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യി ആ​കെ കാ​ല​വ​ർ​ഷ മ​ഴ​യു​ടെ 63.82 ശ​ത​മാ​നം മ​ഴ​യാ​ണ് കേ​ര​ള​ത്തി​ൽ പെ​യ്യേ​ണ്ട​ത്. എ​ന്നാ​ൽ ഇ​ന്ന് വ​രെ പെ​യ്ത​ത് 41.77 ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യ​തി​നു പി​ന്നാ​ലെ മി​ക്ക ജി​ല്ല​ക​ളും മ​ഴ​ക്കു​റ​വി​ൽ വ​ല​യു​ക​യാ​ണ്. 35 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് ഇ​ന്ന് വ​രെ സം​സ്ഥാ​ന​ത്തു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജൂ​ണ്‍ ഒ​ന്നു മു​ത​ൽ ജൂ​ലൈ 31 വ​രെ 1301.7 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് കേ​ര​ള​ത്തി​ൽ പെ​യ്യേ​ണ്ട​ത്. എ​ന്നാ​ൽ ഇ​ന്ന് വ​രെ പെ​യ്ത​ത് 852 മി​ല്ലീ​മീ​റ്റ​ർ മാ​ത്ര​മാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135350/meteorological-department-said-that-the-weather-was-weak-in-the-state-ndram-informed)