---
title: "യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി."
english_title: "The woman was found hanging under mysterious circumstances. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135364/the-woman-was-found-hanging-under-mysterious-circumstances"
published_at: "2023-07-31T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7d11d57f59_jhbkjijoi.jpg"
keywords: []
---

# യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

> **Lead Summary:** **അടിമാലി (ഇടുക്കി): **യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടിമാലി പൊളിഞ്ഞപാലം പ്രിയദർശിനി കോളനിയിൽ വാടകക്ക് താമസിക്കുന്ന ചാറ്റുപാറ കൊഴുവേലിപ്പാടം ശ്രീദേവിയാണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന വാളറ കമ്പിലൈൻ പുത്തൻ പുരക്കൽ രാജീവിനെ പൊലീസ് കസ്റ്റയിലെടുത്തു. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോൾ ശ്രീദേവിയെ കട്ടിലിൽ കിടത്തിയ നിലയിലായിരുന്നു.

## Article Content

**അടിമാലി (ഇടുക്കി): **യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടിമാലി പൊളിഞ്ഞപാലം പ്രിയദർശിനി കോളനിയിൽ വാടകക്ക് താമസിക്കുന്ന ചാറ്റുപാറ കൊഴുവേലിപ്പാടം ശ്രീദേവിയാണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന വാളറ കമ്പിലൈൻ പുത്തൻ പുരക്കൽ രാജീവിനെ പൊലീസ് കസ്റ്റയിലെടുത്തു. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോൾ ശ്രീദേവിയെ കട്ടിലിൽ കിടത്തിയ നിലയിലായിരുന്നു.

കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാതിരിക്കുകയും വിവരം മറച്ചുവെക്കുകയും ചെയ്തതിനാലാണ് രാജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് കുട്ടികളുടെ മാതാവായ ശ്രീദേവിയുമായി രാജീവ് പ്രണയത്തിലാവുകയും വാടക വീടെടുത്ത് പൊളിഞ്ഞപാലത്ത് താമസം തുടങ്ങുകയുമായിരുന്നു. ഇടക്കിടെ ഇവർ വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135364/the-woman-was-found-hanging-under-mysterious-circumstances)