---
title: "അതിഥി തൊഴിലാളി ക്യാമ്പുകളില്‍ പരിശോധന നടത്തി"
english_title: "Checked guest worker camps "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135372/checked-guest-worker-camps"
published_at: "2023-07-31T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7d6be6ec73_gjhjvbkhjbjk.jpg"
keywords: []
---

# അതിഥി തൊഴിലാളി ക്യാമ്പുകളില്‍ പരിശോധന നടത്തി

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ റെയിഞ്ച് പാര്‍ട്ടികള്‍ സംയുക്തമായി മാനന്തവാടി ടൗണ്‍ ഭാഗങ്ങളില്‍ ജയില്‍ റോഡ്, മില്‍മ സൊസൈറ്റി ഭാഗം, മാനന്തവാടി ക്ലബ്ബ്കുന്ന് ഭാഗം, ദ്വാരക ടെക്നിക്കല്‍ സ്‌കൂള്‍ ഭാഗം, ദ്വാരക എ.യു.പി സ്‌കൂള്‍ ഭാഗം, തലപ്പുഴ ക്ഷേത്രത്തിന് സമീപം എന്നിവിടങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മറ്റു ലഹരി വസ്തുക്കള്‍ എന്നിവ സംബന്ധിച്ച പരിശോധന നടത്തുകയും, നിയമാവബോധം നല്‍കുകയും ചെയ്തു.

## Article Content

**മാനന്തവാടി: **മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ റെയിഞ്ച് പാര്‍ട്ടികള്‍ സംയുക്തമായി മാനന്തവാടി ടൗണ്‍ ഭാഗങ്ങളില്‍ ജയില്‍ റോഡ്, മില്‍മ സൊസൈറ്റി ഭാഗം, മാനന്തവാടി ക്ലബ്ബ്കുന്ന് ഭാഗം, ദ്വാരക ടെക്നിക്കല്‍ സ്‌കൂള്‍ ഭാഗം, ദ്വാരക എ.യു.പി സ്‌കൂള്‍ ഭാഗം, തലപ്പുഴ ക്ഷേത്രത്തിന് സമീപം എന്നിവിടങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മറ്റു ലഹരി വസ്തുക്കള്‍ എന്നിവ സംബന്ധിച്ച പരിശോധന നടത്തുകയും, നിയമാവബോധം നല്‍കുകയും ചെയ്തു.

മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ വി.കെ മണികണ്ഠന്‍ പരിശോധനക്ക് നേതൃത്വം നല്‍കി. തുടര്‍ന്നും ഇത്തരം ക്യാമ്പുകളില്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും ലഹരി വസ്തുക്കളുടെ ഉപയോഗം വില്‍പ്പന എന്നിവ ഇല്ലായെന്ന് ഉറപ്പുവരുത്തുമെന്നും അധികാരികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135372/checked-guest-worker-camps)