---
title: "#kannur | വാഹനത്തിൽ നെയിംബോര്‍ഡ് പൊട്ടിവീണ് മലയാളി മരിച്ചു. "
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135445/died"
published_at: "2023-08-01T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c878458655a_Screenshot_20230801-084228_WhatsApp.jpg"
keywords: []
---

# #kannur | വാഹനത്തിൽ നെയിംബോര്‍ഡ് പൊട്ടിവീണ് മലയാളി മരിച്ചു. 

> **Lead Summary:** **കുവൈത്ത് സിറ്റി**: കുവൈത്തിൽ യാത്രക്കിടെ വാഹനത്തിൽ നെയിംബോര്‍ഡ് പൊട്ടിവീണ് മലയാളി മരിച്ചു. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ടി.സി. സാദത്താണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10ഓടെയാണ് അപകടം. കൈറോ 35ാം നമ്പർ റോഡിൽ മിനി ലോറി ഓടിച്ചു പോകവെ അപ്രതീക്ഷിതമായി നെയിംബോര്‍ഡ് പൊട്ടി വീഴുകയായിരുന്നു.

## Article Content

**കുവൈത്ത് സിറ്റി**: കുവൈത്തിൽ യാത്രക്കിടെ വാഹനത്തിൽ നെയിംബോര്‍ഡ് പൊട്ടിവീണ് മലയാളി മരിച്ചു. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ടി.സി. സാദത്താണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10ഓടെയാണ് അപകടം. കൈറോ 35ാം നമ്പർ റോഡിൽ മിനി ലോറി ഓടിച്ചു പോകവെ അപ്രതീക്ഷിതമായി നെയിംബോര്‍ഡ് പൊട്ടി വീഴുകയായിരുന്നു.

20 വർഷമായി കുവൈത്തിലുള്ള സാദത്ത് അദാൻ എൽ.എസ് കേബിൾ  കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്തുവരുകയായിരുന്നു. തിങ്കളാഴ്ച കമ്പനി ആവശ്യാർഥമുള്ള യാത്രക്കിടെയാണ് അപകടം. ലോറിയുടെ മുൻ ഭാഗത്ത് വീണ നെയിംബോര്‍ഡ് ഗ്ലാസും മുകൾഭാഗവും തകർത്തു. അപകടസ്ഥലത്തുതന്നെ മരിച്ചു. കെ.കെ.എം.എ ജലീബ് ബ്രാഞ്ച് എക്സിക്യൂട്ടിവ് മെംബറായ ടി.സി. സാദത്ത് സംഘടന സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു. ഭാര്യ: ജസീല പി.പി. മക്കൾ: സാമിൽ, മുഹമ്മദ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135445/died)