---
title: "പരിയാരം മെഡിക്കൽ കോളേജിൽ പാർക്കിംഗ് ഫീസ് നാളെ മുതൽ"
english_title: "Parking fee from tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13549/parking-fee-from-tomorrow"
published_at: "2021-11-30T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a5a051033ba_IMG-20211130-WA0001.jpg"
keywords: []
---

# പരിയാരം മെഡിക്കൽ കോളേജിൽ പാർക്കിംഗ് ഫീസ് നാളെ മുതൽ

> **Lead Summary:** പരിയാരം: കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാളെ മുതൽ വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ് നൽകണം. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾ ഔദ്യോഗിക മാധ്യമങ്ങളുടെ വാഹനങ്ങൾ പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വിദ്യാർഥികളുടെയും വാഹനങ്ങൾ എന്നിവ ഒഴികെ എല്ലാ വാഹനങ്ങൾക്കും ഫീസ് ബാധകമായിരിക്കും.

## Article Content

പരിയാരം: കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാളെ മുതൽ വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ് നൽകണം. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾ ഔദ്യോഗിക മാധ്യമങ്ങളുടെ വാഹനങ്ങൾ പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വിദ്യാർഥികളുടെയും വാഹനങ്ങൾ എന്നിവ ഒഴികെ എല്ലാ വാഹനങ്ങൾക്കും ഫീസ് ബാധകമായിരിക്കും.

നാലുചക്ര വാഹനങ്ങൾ 20 രൂപയും മുചക്ര വാഹനങ്ങൾക്ക് 10 രൂപയും ഇരുചക്രവാഹനങ്ങൾ 5 രൂപയാണ് ഫീസ്. നാല് മണിക്കൂർ നേരത്തേക്ക് കണക്കാക്കിയാണ് ഈ നിശ്ചയിച്ചിരിക്കുന്നത്. ഇളവുചെയ്ത മേൽ സൂചിപ്പിച്ച വാഹനങ്ങളിൽ തെളിവിനായി ഔദ്യോഗിക മുദ്ര പതിക്കാൻ ശ്രദ്ധിക്കണം.  കുടുംബശ്രീ മിഷനുമായി ചേർന്നാണ് കോളേജിലെ പാർക്കിംഗ് സംവിധാനം നടപ്പിലാക്കുന്നത്. ഈ വരുമാനം ആശുപത്രി വികസനത്തിനായി പ്രയോജനപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13549/parking-fee-from-tomorrow)