---
title: "സംസ്ഥാനത്തെ 93 നഗരസഭകളില്‍ ലോകബാങ്കിന്റെ  സഹായത്തോടെ മാലിന്യ സംസ്‌കരണം "
english_title: "Waste management in 93 municipalities in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13552/Waste-management-in-93-municipalities-in-the-state"
published_at: "2021-11-30T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a5a4de295dc_Screenshot_20211130_094224.jpg"
keywords: []
---

# സംസ്ഥാനത്തെ 93 നഗരസഭകളില്‍ ലോകബാങ്കിന്റെ  സഹായത്തോടെ മാലിന്യ സംസ്‌കരണം 

> **Lead Summary:**  കണ്ണൂര്‍: സംസ്ഥാനത്തെ 93 നഗരസഭകളില്‍ ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. പദ്ധതിക്ക് 2100 കോടി രൂപയാണ് ചെലവാക്കുന്നത്. ലോകബാങ്ക് പദ്ധതി വന്നാല്‍ മാലിന്യ സംസ്‌കരണം മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ വലിയതോതില്‍ ഒഴിവാകും. 2025 വരെ നടപ്പാക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. നഗരസഭകള്‍ക്ക് ചുറ്റുമുള്ള പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ഒരു ക്ലസ്റ്ററായാണ് 87 മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനിലും പദ്ധതി നടപ്പാക്കുന്നത്.

## Article Content

 കണ്ണൂര്‍: സംസ്ഥാനത്തെ 93 നഗരസഭകളില്‍ ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. പദ്ധതിക്ക് 2100 കോടി രൂപയാണ് ചെലവാക്കുന്നത്. ലോകബാങ്ക് പദ്ധതി വന്നാല്‍ മാലിന്യ സംസ്‌കരണം മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ വലിയതോതില്‍ ഒഴിവാകും. 2025 വരെ നടപ്പാക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. നഗരസഭകള്‍ക്ക് ചുറ്റുമുള്ള പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ഒരു ക്ലസ്റ്ററായാണ് 87 മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനിലും പദ്ധതി നടപ്പാക്കുന്നത്.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഖരമാലിന്യ സംസ്‌കരണ ശേഷി മെച്ചപ്പെടുത്താനുള്ള സഹായം നല്‍കാനും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും സാമ്പത്തിക സഹായം നല്‍കുകയാണ് പ്രധാന ലക്ഷ്യം. ആശുപത്രികളിലെയും മെഡിക്കല്‍ സ്ഥാപനങ്ങളിലെയും ബയോമെഡിക്കല്‍ മാലിന്യങ്ങളും ഗാര്‍ഹിക ബയോമെഡിക്കല്‍ മാലിന്യങ്ങളും ഖരമാലിന്യങ്ങളുമായി കൂടിച്ചേര്‍ന്ന് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലോ ജലായശങ്ങളിലോ വലിച്ചെറിയപ്പെടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് പരിഹരിക്കുന്നതിനൊപ്പം മാലിന്യ സംസ്‌കരണത്തിലെ കാര്‍ബണ്‍ വാതകങ്ങള്‍ ഇല്ലാതാക്കാനും ലക്ഷ്യമിടുന്നു.

സംസ്ഥാനത്തെ തീപിടിത്തങ്ങളുടെ 20 ശതമാനവും മാലിന്യ കേന്ദ്രങ്ങളിലാണ്. അതും ഇല്ലാതാക്കാം. ജലാശയങ്ങളിലും കടലിലും എത്തുന്ന 1305 ടണ്‍ മാലിന്യങ്ങളും തടയാം. വേമ്പനാട് കായലിന്റെ അടിത്തട്ടില്‍ മാത്രം 4276 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉണ്ടെന്നാണ് കണക്ക്. ജലമലിനീകരണത്തിനും തടയിടാം. ലോക ബാങ്കിന്റെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പ്രൊജക്‌ട് ഫിനാന്‍സിംഗ് (ഐ .പി .എഫ് ) എന്ന ധനസഹായ പദ്ധതിയാണ് ഉപയോഗിക്കുന്നത്.

93 നഗരസഭകള്‍  പ്രതിദിന മാലിന്യ ഉല്‍പ്പാദനം 3735 ടണ്‍ ,55 - 65 % വീടുകളില്‍ നിന്ന്  ബാക്കി വാണിജ്യ, വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് . ജലാശയങ്ങളില്‍ തള്ളുന്നത് പ്രതിവര്‍ഷം 13 ദശലക്ഷം ടണ്‍ മാലിന്യം , ആശുപത്രി കിടക്കകള്‍ 1,12,530, ഒരു ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ സൗകര്യം,  22,16,920 ടണ്‍ മാലിന്യം ഒഴിവാകും സംസ്ഥാനത്ത് കെട്ടിട മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സൗകര്യമില്ല. ഇവ ഖര മാലിന്യങ്ങള്‍ വലിച്ചെറിയുന്ന യാര്‍ഡുകളിലോ ജലാശയങ്ങളിലോ പാതയോരങ്ങളിലോ മറ്റ് മാലിന്യങ്ങള്‍ക്കൊപ്പം വലിച്ചെറിയപ്പെടുകയോ താഴ്ന്ന ഭൂമി നിരപ്പാക്കാന്‍ ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത്. ഇ.കെ. സോമശേഖരന്‍ ജില്ലാ കോ ഓഡിനേറ്റര്‍, ഹരിത കേരളം മിഷന്‍, കണ്ണൂര്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13552/Waste-management-in-93-municipalities-in-the-state)