---
title: "നൗഷാദ് തിരോധാന കേസില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍: ഡിജിപിയോട് റിപ്പോര്‍ട്ട് തേടി "
english_title: "Human Rights Commission intervenes in Naushad disappearance case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135526/human-rights-commission-intervenes-in-naushad-disappearance-case"
published_at: "2023-08-01T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8ad4083811_Screenshot_2023-08-01-12-19-58-23_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# നൗഷാദ് തിരോധാന കേസില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍: ഡിജിപിയോട് റിപ്പോര്‍ട്ട് തേടി 

> **Lead Summary:** **പത്തനംതിട്ട**: നൗഷാദ് തിരോധാന കേസില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടു എന്ന് പറയേണ്ടിവന്നത് പൊലീസിന്റെ മര്‍ദനത്തെ തുടര്‍ന്നാണെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഉത്തരവ്.

## Article Content

**പത്തനംതിട്ട**: നൗഷാദ് തിരോധാന കേസില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടു എന്ന് പറയേണ്ടിവന്നത് പൊലീസിന്റെ മര്‍ദനത്തെ തുടര്‍ന്നാണെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഉത്തരവ്.

15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

സംസ്ഥാന പൊലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.

പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും വായില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്നും അഫ്‌സാന പറഞ്ഞ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഒന്നര വര്‍ഷം മുമ്പ് കാണാതായ നൗഷാദിനെ തൊടുപുഴയിലെ തൊമ്മന്‍കുത്തില്‍ നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് ഭാര്യ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135526/human-rights-commission-intervenes-in-naushad-disappearance-case)