---
title: "ഭാര്യയെ പെട്രാൾ ഒഴിച്ച് കൊല്ലാൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭർത്താവ് മരിച്ചു"
english_title: "The husband died of burns while trying to kill his wife by dousing her with petrol"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135546/the-husband-died-of-burns-while-trying-to-kill-his-wife-by-dousing-her-with-petrol"
published_at: "2023-08-01T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8b88d3f950_730cbf2e2455c64c961be8e18e793f6b_3-Things-a-Fire-Needs-2000-c-90.jpg"
keywords: []
---

# ഭാര്യയെ പെട്രാൾ ഒഴിച്ച് കൊല്ലാൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭർത്താവ് മരിച്ചു

> **Lead Summary:** **പാലക്കാട്** : ഭാര്യയെ പെട്രാൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭർത്താവ് മരിച്ചു. പല്ലശ്ശന സ്വദേശി പ്രമോദ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മഞ്ഞപ്ര നാട്ടുകല്ലിൽ വച്ച് ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രമോദിന് പൊള്ളലേറ്റത്.

## Article Content

**പാലക്കാട്** : ഭാര്യയെ പെട്രാൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭർത്താവ് മരിച്ചു. പല്ലശ്ശന സ്വദേശി പ്രമോദ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മഞ്ഞപ്ര നാട്ടുകല്ലിൽ വച്ച് ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രമോദിന് പൊള്ളലേറ്റത്.

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംഭവത്തിൽ പ്രമോദിന്റെ ഭാര്യ കാർത്തികയ്ക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ മഞ്ഞപ്ര നാട്ടുകല്ല് ബസ് സ്റ്റോപ്പിൽ വച്ച് സംഭവം നടന്നത്.

കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയ്ക്ക് മേൽ പെട്രോളൊഴിച്ച ശേഷം ഇയാൾ സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

കുതറി മാറിയതിനാൽ നിസാര പരുക്കു മാത്രമാണ് ഭാര്യക്കുണ്ടായത്. ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്രോൾ ഒഴിക്കുന്നത് കണ്ട കുട്ടികൾ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135546/the-husband-died-of-burns-while-trying-to-kill-his-wife-by-dousing-her-with-petrol)