---
title: "#swimmingtraining | വനിതകൾക്കായി നീന്തൽ പരിശീലന പരിപാടി സംഘടിപ്പിച്ചു"
english_title: "A #swimming training program was organized for #women"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135550/a-swimming-training-program-was-organized-for-women"
published_at: "2023-08-01T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8bc36adbee_Picsart_23-08-01_13-32-38-471.jpg"
keywords: []
---

# #swimmingtraining | വനിതകൾക്കായി നീന്തൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** ജനാധിപത്യ മഹിളാ അസോസിയേഷൻ എരുവെട്ടി ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹിളകൾക്കായി നീന്തൽ പരിശീലനം സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമ്മിച്ച പാനുണ്ട കുളത്തിലാണ് പരിശീലനം.

## Article Content

ജനാധിപത്യ മഹിളാ അസോസിയേഷൻ എരുവെട്ടി ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹിളകൾക്കായി നീന്തൽ പരിശീലനം സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമ്മിച്ച പാനുണ്ട കുളത്തിലാണ് പരിശീലനം.

ട്രെയിനർ ഋഷികേഷ് കതിരൂർ ക്ലാസ് എടുത്തു. പ്രദേശത്തെ മുഴുവൻ വനിതകളെയും നീന്തൽ പരിശീലിപ്പിക്കുക എന്ന് ദൗത്യത്തോടെയാണ് പരിശീലനം. മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം, പിണറായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നെല്ലിക്ക അനിത, മഹിളാ അസോസിയേഷൻ വില്ലേജ് പ്രസിഡന്റ് ജിഷ, തനാഷ കണ്ടേബത്ത് എന്നിവർ നേതൃത്വം നൽകി. ബേബി വെളിയമ്പ്ര, മഫീദ രഞ്ജിത്ത് എന്നിവരാണ് പരിശീലകർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135550/a-swimming-training-program-was-organized-for-women)