---
title: "അന്നദാനം പുണ്യദാനം എന്ന ആശയവുമായി പുരുഷ സ്വയം സഹായ സംഘത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു"
english_title: "1st Anniversary celebrated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135552/1st-anniversary-celebrated"
published_at: "2023-08-01T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8bc9fafa29_Screenshot_2023-08-01-13-26-06-35_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അന്നദാനം പുണ്യദാനം എന്ന ആശയവുമായി പുരുഷ സ്വയം സഹായ സംഘത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു

> **Lead Summary:** **മാങ്ങാട്ടിടം**: അന്നദാനം പുണ്യദാനം എന്ന ആശയവുമായി മാങ്ങാട്ടിടം ദേശബന്ധു സൗഹൃദം പുരുഷ സ്വയം സഹായ സംഘത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു.

## Article Content

**മാങ്ങാട്ടിടം**: അന്നദാനം പുണ്യദാനം എന്ന ആശയവുമായി മാങ്ങാട്ടിടം ദേശബന്ധു സൗഹൃദം പുരുഷ സ്വയം സഹായ സംഘത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു.

പതിനൊന്നോളം പുരുഷന്മാരുടെ കൂട്ടായ്മയാണ് സൗഹൃദം പുരുഷ സ്വയം സഹായ സംഘം. ഒരു വർഷത്തിനുള്ളിൽ തന്നെ നിരവധി പ്രവർത്തനങ്ങളാണ് കൂട്ടായ്മയിലൂടെ നടന്നുവന്നിട്ടുള്ളത്. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഒന്നാം വാർഷികത്തോടനുബന്ധിച്ച് ദേശബന്ധു അംഗനവാടിയിലെ പത്തോളം കുരുന്നുകൾക്കും കൈ ആറങ്ങാട്ടിരി അംഗനവാടിയിലെ കുട്ടികൾക്കും ശിശുമിത്ര ബഡ്സ് സ്കൂളിലെ 40 ഓളം വിദ്യാർത്ഥികൾക്കും ആണ് അന്നദാനം ഒരുക്കിയത്.

വിജേഷ് മാരോളി അധ്യക്ഷത വഹിച്ചു. ദേശബന്ധു സിപിഎം ബ്രാഞ്ച് സെക്രട്ടറി വിനോദൻ ആശംസ അർപ്പിച്ച് സംസാരിച്ചു. സൗഹൃദം പുരുഷ സ്വയം സഹായ സംഘം സെക്രട്ടറി പി രതീഷ് പ്രസിഡൻസി അജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്നദാനം ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135552/1st-anniversary-celebrated)