---
title: "പുതിയൊരു വകഭേദ ഭീതിയിൽ നിൽക്കുമ്പോൾ ഇരിട്ടി കിളിയന്തറയിലെ ആർ ടി പി സി ആർ കേന്ദ്രം പൊളിച്ചു നീക്കുന്നു"
english_title: "RTPCR demolishes center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13556/rtpcr-demolishes-center"
published_at: "2021-11-30T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a5abf9d0ac6_PicsArt_11-30-10.03.10.jpg"
keywords: []
---

# പുതിയൊരു വകഭേദ ഭീതിയിൽ നിൽക്കുമ്പോൾ ഇരിട്ടി കിളിയന്തറയിലെ ആർ ടി പി സി ആർ കേന്ദ്രം പൊളിച്ചു നീക്കുന്നു

> **Lead Summary:** ഇരിട്ടി: കോവിഡ് വകഭേദമായ ഒമിക്രോൺ പ്രതിരോധിക്കുന്നതിനായി രാജ്യത്തെങ്ങും ജാഗ്രത പുലർത്തുമ്പോൾ കർണാടക അതിർത്തിയിൽ കേരളത്തിലെ കോവിഡ് പരിശോധന കേന്ദ്രം പൊളിച്ചു നീക്കുന്നു. കോവിഡിൻ്റെ രണ്ടാം വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റിനോട് അനുബന്ധിച്ച് ആരംഭിച്ച ഈ കേന്ദ്രത്തിൽ കഴിഞ്ഞ മാസം 31ന് ആർ ടി പി സി ആർ പരിശോധന നിർത്തിയിരുന്നു.

## Article Content

ഇരിട്ടി: കോവിഡ് വകഭേദമായ ഒമിക്രോൺ പ്രതിരോധിക്കുന്നതിനായി രാജ്യത്തെങ്ങും ജാഗ്രത പുലർത്തുമ്പോൾ കർണാടക അതിർത്തിയിൽ കേരളത്തിലെ കോവിഡ് പരിശോധന കേന്ദ്രം പൊളിച്ചു നീക്കുന്നു. കോവിഡിൻ്റെ രണ്ടാം വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റിനോട് അനുബന്ധിച്ച് ആരംഭിച്ച ഈ കേന്ദ്രത്തിൽ കഴിഞ്ഞ മാസം 31ന് ആർ ടി പി സി ആർ പരിശോധന നിർത്തിയിരുന്നു.

മാസങ്ങൾക്ക് മുൻപേ അതിർത്തി കടന്നെത്തുന്നവരെ പരിശോധിക്കുന്നത് നിർത്തിയിരുന്നു. കിളിയന്തറയിലെ കോവിഡ് ചെക്ക് പോസ്റ്റ്24 മണിക്കൂറും പ്രവർത്തിച്ചിരുന്നതാണ്. മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ 15 ആരോഗ്യ പ്രവർത്തകരും പോലീസും റവന്യൂ ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്തിരുന്നു. കർണാടക ഇപ്പോഴും കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർശന പരിശോധന തുടരുന്ന സാഹചര്യത്തിൽ ആർ ടി പി സി ആർ കേന്ദ്രം പൂട്ടരുതെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നെങ്കിലും ആരോഗ്യവകുപ്പ് പരിഗണിച്ചില്ല.

സൗജന്യം ആയിരുന്നതിനാൽ കർണാടകയിൽ പഠനത്തിനും വിവിധ ആവശ്യങ്ങൾക്ക് പോകുന്ന സാധാരണക്കാരായ മലയാളികൾക്ക് വലിയ ആശ്വാസമായിരുന്നു ഈ കേന്ദ്രം. ഇപ്പോൾ 450,500 രൂപ മുടക്കി സ്വകാര്യ ലാബുകളെ ആശ്രയിക്കണം. ഇപ്പോൾ അതിർത്തികടന്ന് എത്തുന്നവരെ പരിശോധിക്കാൻ പോലീസിൻ്റെയോ ആരോഗ്യവകുപ്പിൻ്റെയോ സാന്നിധ്യം ഇല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13556/rtpcr-demolishes-center)