---
title: "ഉന്നതവിജയം നേടിയവര്‍ക്കുള്ള അനുമോദനം സംഘടിപ്പിച്ചു."
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135565/thalassery"
published_at: "2023-08-01T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8c4f161744_Picsart_23-08-01_14-09-52-923.jpg"
keywords: []
---

# ഉന്നതവിജയം നേടിയവര്‍ക്കുള്ള അനുമോദനം സംഘടിപ്പിച്ചു.

> **Lead Summary:** **തലശ്ശേരി**: കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 92 ബാച്ച് വിദ്യാര്‍ത്ഥി കൂട്ടയ്മയുടെ യുടെ നേതൃത്വത്തില്‍ 100 % വിജയം വരിച്ച കരിയാട് നമ്പ്യാര്‍സ് സ്‌കൂളിനുള്ള അനുമോദനവും 92 ബാച്ച് സഹപാഠികളുടെ മക്കളില്‍ എസ് എസ് എല്‍ സി പരീക്ഷക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

## Article Content

**തലശ്ശേരി**: കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 92 ബാച്ച് വിദ്യാര്‍ത്ഥി കൂട്ടയ്മയുടെ യുടെ നേതൃത്വത്തില്‍ 100 % വിജയം വരിച്ച കരിയാട് നമ്പ്യാര്‍സ് സ്‌കൂളിനുള്ള അനുമോദനവും 92 ബാച്ച് സഹപാഠികളുടെ മക്കളില്‍ എസ് എസ് എല്‍ സി പരീക്ഷക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. പാനൂര്‍ നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ കെ കെ മിനി ഉദ്ഘാടനം ചെയ്തു. അന്‍വര്‍ കക്കാട്ടിന്റ അധ്യക്ഷതയില്‍ കൗണ്‍സിലര്‍മാരായ കരീം, സജില, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി ബ്രിജേഷ് എസ് ആര്‍, ഖാലിദ്, ഹാറൂണ്‍, രമേഷന്‍, പുരുഷു, മഹേഷ്, രാജേഷ്, സുനിത ഷീബ ബിന്ദു ബീന ലളിത, വത്സല തുടങ്ങിവര്‍ നേതൃത്വം നല്കി.

പ്രമോദ് എന്‍ സി.ആര്‍ മോട്ടിവേഷന്‍ ക്ലാസും പെരിങ്ങത്തൂര്‍ എല്‍.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ബിജോയ് മാസ്റ്റര്‍ മെന്റലിസം എങ്ങിനെ എന്ന വിഷയത്തിലും ക്ലാസ് എടുത്തു. 100 % വിജയം നേടിയ കെ എന്‍ എച്ച് എസ് എസ് സ്‌കൂളിന് 92 ബാച്ചിന്റ കൂട്ടായ്മ നല്കിയ മെമന്റോ സ്‌കൂള്‍ പ്രതിനിധി ബ്രിജേഷ് എസ്, ആര്‍ ഗോപി കൃഷ്ണന്‍ എന്നിവര്‍ ഏറ്റുവാങ്ങി. കബീര്‍ കരിയാട് സ്വാഗതവും, പ്രസീത സുനില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135565/thalassery)