---
title: "കണ്ണൂർ ശ്രീ നാരായണ കോളേജ് ഓഫ് അഡ്വാസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പലിനെ  കെ എസ് യു ഉപരോധിച്ചു. "
english_title: "Kannur Sree Narayana College of Advanced Studies Principal is under siege by KSU. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135650/kannur-sree-narayana-college-of-advanced-studies-principal-is-under-siege-by-ksu"
published_at: "2023-08-01T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c91334772d8_jknklkj.jpg"
keywords: []
---

# കണ്ണൂർ ശ്രീ നാരായണ കോളേജ് ഓഫ് അഡ്വാസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പലിനെ  കെ എസ് യു ഉപരോധിച്ചു. 

> **Lead Summary:** കണ്ണൂർ ശ്രീ നാരായണ കോളേജ് ഓഫ് അഡ്വാസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ അനിതാ ദിലീപിനെ കെ എസ് യു ഉപരോധിച്ചു. വിദ്യാർത്ഥി സംഘടന സ്വാതന്ത്ര്യം നിഷേധിച്ചു എസ് എഫ് ഐ ക്ക് വേണ്ടി വിടുപണി ചെയ്യുന്ന പ്രിൻസിപ്പാളിന്റെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ചു കെ എസ് യു പ്രവർത്തകർ പ്രിൻസിപ്പാളിനെ ഉപരോധിച്ചു.എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും സെക്യൂരിറ്റി റൂം കയ്യേറിയ എസ് എഫ് ഐ യെ അവിടെ നിന്ന് ഒഴിപ്പിക്കുമെന്നും ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ കെ എസ് യു ഉപരോധം അവസാനിപ്പിച്ചു.കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ആഷിത്ത് അശോകൻ, ആലേഖ് കാടാച്ചിറ, ആൽബിൻ മത്തായി തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

കണ്ണൂർ ശ്രീ നാരായണ കോളേജ് ഓഫ് അഡ്വാസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ അനിതാ ദിലീപിനെ കെ എസ് യു ഉപരോധിച്ചു. വിദ്യാർത്ഥി സംഘടന സ്വാതന്ത്ര്യം നിഷേധിച്ചു എസ് എഫ് ഐ ക്ക് വേണ്ടി വിടുപണി ചെയ്യുന്ന പ്രിൻസിപ്പാളിന്റെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ചു കെ എസ് യു പ്രവർത്തകർ പ്രിൻസിപ്പാളിനെ ഉപരോധിച്ചു.എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും സെക്യൂരിറ്റി റൂം കയ്യേറിയ എസ് എഫ് ഐ യെ അവിടെ നിന്ന് ഒഴിപ്പിക്കുമെന്നും ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ കെ എസ് യു ഉപരോധം അവസാനിപ്പിച്ചു.കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ആഷിത്ത് അശോകൻ, ആലേഖ് കാടാച്ചിറ, ആൽബിൻ മത്തായി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135650/kannur-sree-narayana-college-of-advanced-studies-principal-is-under-siege-by-ksu)