---
title: "മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്"
english_title: "A case has been registered by the police in the case of the locals beating up a mentally challenged Dalit student "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135659/a-case-has-been-registered-by-the-police-in-the-case-of-the-locals-beating-up-a-mentally-challenged-dalit-student"
published_at: "2023-08-01T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9198f9b377_hjbjkkjk.jpg"
keywords: []
---

# മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

> **Lead Summary:** മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് കാക്കൂര്‍ പൊലീസ്. മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി.

## Article Content

മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് കാക്കൂര്‍ പൊലീസ്. മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി.

കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു മര്‍ദനമേറ്റ കുട്ടിയുടെ അമ്മയുടെ ആരോപണം. ചീക്കിലോട് സ്വദേശിയായ മനീഷ്, ആരീസ്, കണ്ടാല്‍ അറിയാവുന്ന ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസ്. പട്ടികജാതി, പട്ടികവര്‍ഗ ആക്ട് ഉള്‍പ്പെടെ 3 വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135659/a-case-has-been-registered-by-the-police-in-the-case-of-the-locals-beating-up-a-mentally-challenged-dalit-student)