---
title: "ജനറൽ ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം "
english_title: "Health Minister’s lightning visit to General Hospital "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135676/health-ministers-lightning-visit-to-general-hospital"
published_at: "2023-08-01T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c923c6abeba_jbh,knlkl.jpg"
keywords: []
---

# ജനറൽ ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം 

> **Lead Summary:** തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 1, 9 വാര്‍ഡുകള്‍, ഐസിയുകള്‍, സ്‌ട്രോക്ക് യൂണിറ്റ് എന്നിവ സന്ദര്‍ശിച്ചു. ചികിത്സിച്ച് ഭേദമായ ശേഷവും ഏറ്റെടുക്കാന്‍ ആരുമില്ലാതെ 96 പേരാണ് ജനറല്‍ ആശുപത്രിയില്‍ കഴിയുന്നത്. പത്തനംതിട്ട കുമ്പനാട് ഗില്‍ഗാലിനോട് മന്ത്രി ആവശ്യപ്പെട്ട പ്രകാരം 15 പേരെ ഏറ്റെടുക്കാന്‍ തയ്യാറായി. ബാക്കിയുള്ളവര്‍ പുനരധിവാസം കാത്ത് കഴിയുകയാണ്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും ജീവനക്കാരുമായും മന്ത്രി അശയവിനിമയം നടത്തി.

## Article Content

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 1, 9 വാര്‍ഡുകള്‍, ഐസിയുകള്‍, സ്‌ട്രോക്ക് യൂണിറ്റ് എന്നിവ സന്ദര്‍ശിച്ചു. ചികിത്സിച്ച് ഭേദമായ ശേഷവും ഏറ്റെടുക്കാന്‍ ആരുമില്ലാതെ 96 പേരാണ് ജനറല്‍ ആശുപത്രിയില്‍ കഴിയുന്നത്. പത്തനംതിട്ട കുമ്പനാട് ഗില്‍ഗാലിനോട് മന്ത്രി ആവശ്യപ്പെട്ട പ്രകാരം 15 പേരെ ഏറ്റെടുക്കാന്‍ തയ്യാറായി. ബാക്കിയുള്ളവര്‍ പുനരധിവാസം കാത്ത് കഴിയുകയാണ്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും ജീവനക്കാരുമായും മന്ത്രി അശയവിനിമയം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135676/health-ministers-lightning-visit-to-general-hospital)