---
title: "കേരളകോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പി. ടി. ചാക്കോ അനുസ്മരണം നടത്തി."
english_title: "Under the leadership of Kerala Congress, P. T. Chacko commemorated. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135681/under-the-leadership-of-kerala-congress-p-t-chacko-commemorated"
published_at: "2023-08-01T21:07:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c929cf17358_jhbkjbk.jpg"
keywords: []
---

# കേരളകോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പി. ടി. ചാക്കോ അനുസ്മരണം നടത്തി.

> **Lead Summary:** **മാനന്തവാടി:** കേരളത്തിന്റെ ജന്മനസുകളിലെന്നും ഓർമയിലും പ്രവർത്തനങ്ങളിലും അടിയുറച്ചു ജനങ്ങളുടെ ആദരവ് നേടിയെടുത്ത നേതാവ് ആയിരുന്നു പി. ടി ചാക്കോ എന്നു, ഉത്ഘാടനം ചെയ്ത അഡ്വ.എൻ.കെ. വർഗീസ് പറഞ്ഞു. അദ്ദേഹത്തെ പോലെ ജന ഹൃദയത്തിൽ എന്നും നിലനിൽക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അനുസ്മരിച്ചു.

## Article Content

**മാനന്തവാടി:** കേരളത്തിന്റെ ജന്മനസുകളിലെന്നും ഓർമയിലും പ്രവർത്തനങ്ങളിലും അടിയുറച്ചു ജനങ്ങളുടെ ആദരവ് നേടിയെടുത്ത നേതാവ് ആയിരുന്നു പി. ടി ചാക്കോ എന്നു, ഉത്ഘാടനം ചെയ്ത അഡ്വ.എൻ.കെ. വർഗീസ് പറഞ്ഞു. അദ്ദേഹത്തെ പോലെ ജന ഹൃദയത്തിൽ എന്നും നിലനിൽക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അനുസ്മരിച്ചു.

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ നാൾ സ്പീക്കർ ആയതും ഗവർണർ, എം.എൽ.എ., എം പി., മന്ത്രി, തുടർന്ന സ്ഥാനങ്ങൾ അലങ്കരിച്ച വക്കo പുരുഷോത്തമന്റെ ദേഹവിയോഗത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.മാനന്തവാടി ഓഫീസിഴ്സ് ക്ലബ്ബിൽ കൂടിയ സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രിസിഡന്റ് ബിജു ഏലിയാസ് അധ്യഷത വഹിച്ചു.

കെപിസിസി സെക്രട്ടറി അഡ്വ.എൻ. കൊ വർഗീസ് ഉദ്ഘാടനം ചെയ്തു ജോസ് തലച്ചിറ പി.ടി. ചാക്കോയുടെ കേരള കോൺഗ്രസ്‌ ആയി ഉള്ള മറക്കാത്ത കാര്യങ്ങളും യോഗത്തിൽ വിശദികരിച്ചു ജില്ലാ പ്രിസിഡന്റ് ജോസഫ് കളപ്പുര മുഖ്യ പ്രഭാഷണം നടത്തി.ജിതേഷ് കുര്യാക്കോസ്, കെ.വി. പൗലോസ്, കെ.വി.വര്ഗീസ് ,എം.ടി. കുര്യൻ, ദീപു ജെയിംസ്, സംജിത് തോമസ്, റെജി പെരുമ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135681/under-the-leadership-of-kerala-congress-p-t-chacko-commemorated)