---
title: "#admission | ലാറ്ററല്‍ എന്‍ട്രി - തത്സമയ പ്രവേശനം"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135743/admission"
published_at: "2023-08-02T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9b122a6c5e_download_(2).jpeg"
keywords: []
---

# #admission | ലാറ്ററല്‍ എന്‍ട്രി - തത്സമയ പ്രവേശനം

> **Lead Summary:** തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ ഗവ. പോളിടെക്‌നിക് കോളേജിലെ മൂന്നാം സെമസ്റ്ററിലെ ഒഴിവുളള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് അഞ്ചിന് കോളേജില്‍ നടത്തും. രാവിലെ 9.30 മുതല്‍ 10.30 വരെ രജിസ്റ്റര്‍ ചെയ്യാം.

## Article Content

തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ ഗവ. പോളിടെക്‌നിക് കോളേജിലെ മൂന്നാം സെമസ്റ്ററിലെ ഒഴിവുളള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് അഞ്ചിന് കോളേജില്‍ നടത്തും. രാവിലെ 9.30 മുതല്‍ 10.30 വരെ രജിസ്റ്റര്‍ ചെയ്യാം.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്നതിനുളള അസ്സല്‍ രേഖകളുമായി രക്ഷാകര്‍ത്താവിനൊപ്പം നിര്‍ദ്ദേശിക്കപ്പെട്ട സമയത്തുതന്നെ എത്തണം. ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍ ലഭിക്കുന്ന എസ് സി/എസ് ടി വിഭാഗത്തില്‍ പെടാത്തവര്‍ സാധാരണ ഫീസിനുപുറമേ സ്‌പെഷ്യല്‍ ഫീസായ പതിനായിരം രൂപ കൂടി അടക്കണം. പിടിഎ ഫണ്ട് ഒഴികെയുളള തുക എടിഎം കാര്‍ഡ് ഉപയോഗിച്ച് അടക്കേണ്ടതാണ്. ഫോണ്‍: 0467 211400, 9400006459. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135743/admission)