---
title: "#exam | ഓണപ്പരീക്ഷ 16 മുതല്‍ 24 വരെ"
english_title: "Exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135754/exam"
published_at: "2023-08-02T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9c87b1b6e8_download_(9).jpeg"
keywords: []
---

# #exam | ഓണപ്പരീക്ഷ 16 മുതല്‍ 24 വരെ

> **Lead Summary:** സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഒന്നാം പാദ വാര്‍ഷിക പരീക്ഷ ഈ മാസം 16 മുതല്‍ 24 വരെ നടക്കും. ക്യു ഐപി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.

## Article Content

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഒന്നാം പാദ വാര്‍ഷിക പരീക്ഷ ഈ മാസം 16 മുതല്‍ 24 വരെ നടക്കും. ക്യു ഐപി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.

യുപി ,ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തല പരീക്ഷകള്‍ ഓഗസ്ത് 16 മുതലും എല്‍പി വിഭാഗം പരീക്ഷകള്‍ ഓഗസ്ത് 19 മുതലും ആരംഭിച്ച്‌ 24 ന് അവസാനിക്കും. ഓഗസ്ത് 25ന് വിദ്യാലയങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ നടത്തുക. 26ന് സ്‌കൂളുകള്‍ അടച്ച്‌ സെപ്തംബര്‍ 4ന് തുറക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135754/exam)