---
title: "#applynow | വിവാഹ വായ്പക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135777/applynow"
published_at: "2023-08-02T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9e0fb8ce08_download_(10).jpeg"
keywords: []
---

# #applynow | വിവാഹ വായ്പക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിവാഹ വായ്പാ പദ്ധതിക്ക് കീഴില്‍ വായ്പാ അനുവദിക്കുന്നതിനായി കണ്ണൂര്‍ ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവതികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 3.5 ലക്ഷം രൂപയാണ് വായ്പ. അപേക്ഷകര്‍ 18 നും 65 ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

## Article Content

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിവാഹ വായ്പാ പദ്ധതിക്ക് കീഴില്‍ വായ്പാ അനുവദിക്കുന്നതിനായി കണ്ണൂര്‍ ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവതികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 3.5 ലക്ഷം രൂപയാണ് വായ്പ. അപേക്ഷകര്‍ 18 നും 65 ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

കുടുംബവാര്‍ഷിക വരുമാനം ഏഴ് ലക്ഷം രൂപയില്‍ കവിയരുത്. പലിശ നിരക്ക് ഏഴ് ശതമാനം. തുക 60 തുല്ല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കണം. തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. താല്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9400068513. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135777/applynow)