---
title: "#Poolakutty | പൂളക്കുറ്റി ഉരുൾപൊട്ടലിന്റെ ഒന്നാം വാർഷികം: നെടുമ്പുറംചാലിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു"
english_title: "Poolakutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135798/poolakutty"
published_at: "2023-08-02T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9edbe8b04b_Screenshot_2023-08-02-11-16-02-02_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Poolakutty | പൂളക്കുറ്റി ഉരുൾപൊട്ടലിന്റെ ഒന്നാം വാർഷികം: നെടുമ്പുറംചാലിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **പൂളക്കുറ്റി**: ഉരുൾപൊട്ടലിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നെടുമ്പുറംചാലിൽ രക്തസാക്ഷി ദിനാചരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

## Article Content

**പൂളക്കുറ്റി**: ഉരുൾപൊട്ടലിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നെടുമ്പുറംചാലിൽ രക്തസാക്ഷി ദിനാചരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

മൂന്ന് ജീവന്‍ കവരുകയും ഒരു നാടിനെ തന്നെ ഭീതിയിലാക്കിയ പൂളകുറ്റി ഉരുള്‍ പൊട്ടല്‍ ഉണ്ടായി ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

പത്തനംതിട്ട സ്വദേശി ആരോഗ്യ ഉപകേന്ദ്രം ജിവനക്കാരി നദീറയുടെ രണ്ടരവയസുകാരി മകള്‍ നുമ തസ്ലിന്‍, താഴെ വെളളറ കോളനിയിലെ രാജേഷ്, മേലെ വെളളറ കോളനിയിലെ മണാലി ചന്ദ്രന്‍ എന്നിവര്‍ക്കാണ് മലവെളളപാച്ചിലില്‍ ജീവന്‍ നഷ്ടമായത്.

3 പേരുടെയും ചായ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ ഷാജി കൈതക്കൽ, രാജു ജോസഫ്, ഫാദർ ജോസ് മുണ്ടക്കൽ, ഫാദർ മാർട്ടിൻ, ബിനു ജോൺ, ജോണി തോമസ്, റിൻസ് രാജു തുടങ്ങിയവരും മറ്റ് ജനകീയ സമിതി അംഗങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135798/poolakutty)