---
title: "#vegetable | ഓണത്തിന് ഒരുകൊട്ട പച്ചക്കറി: പേരാവൂരിൽ പച്ചക്കറി തൈ വിതരണം നടന്നു "
english_title: "basket of vegetables for Onam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135824/basket-of-vegetables-for-onam"
published_at: "2023-08-02T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9ffd6c8e97_IMG-20230802-WA0139.jpg"
keywords: []
---

# #vegetable | ഓണത്തിന് ഒരുകൊട്ട പച്ചക്കറി: പേരാവൂരിൽ പച്ചക്കറി തൈ വിതരണം നടന്നു 

> **Lead Summary:** **പേരാവൂർ**: പഞ്ചായത്തിന്റെയും കാർഷിക ക്ഷേമവകുപ്പിന്റെയും നേതൃത്വത്തിലാണ് ഓണത്തിന് ഒരുകൊട്ട പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ വിതരണം ച്യ്തത്. പേരാവൂർ കുനിത്തല മുക്കിലെ കൃഷിഭവനിൽ വച്ച് നടന്ന ചടങ്ങിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ**: പഞ്ചായത്തിന്റെയും കാർഷിക ക്ഷേമവകുപ്പിന്റെയും നേതൃത്വത്തിലാണ് ഓണത്തിന് ഒരുകൊട്ട പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ വിതരണം ച്യ്തത്. പേരാവൂർ കുനിത്തല മുക്കിലെ കൃഷിഭവനിൽ വച്ച് നടന്ന ചടങ്ങിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പച്ചമുളക്, തക്കാളി കൂടാതെ വഴുതന തുടങ്ങിയവയുടെ തൈകൾ ആണ് വിതരണം ചെയ്തത്. ചടങ്ങിൽ വാർഡ് മെമ്പർ കെ വി ബാബു, ശൈലജ എം, നിഷ പ്രദീപൻ, റീന മനോഹരൻ, സാന്ദ്ര രഘു തുടങ്ങിയവർ പച്ചക്കറി തൈ വിതരണത്തിൽ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135824/basket-of-vegetables-for-onam)