---
title: "ഭിന്നശേഷിക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applications are invited for a free computer course for people with disabilities "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13586/applications-are-invited-for-a-free-computer-course-for-people-with-disabilities"
published_at: "2021-11-30T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a5c736ee685_images (1).jpeg"
keywords: []
---

# ഭിന്നശേഷിക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ: എൽ ബി എസ് സെന്ററിന്റെയും സംസ്ഥാന സർക്കാരിന് കീഴിലുള്ള ഭിന്നശേഷി പഠനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള പത്താംക്ലാസ് വിജയിച്ചവർക്കായി സൗജന്യ കമ്പ്യൂട്ടർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് യാത്രാ ബത്ത, ഭക്ഷണം എന്നിവക്ക് നിശ്ചിത തുക നൽകും. താൽപര്യമുള്ളവർ വൈകല്യം തെളിയിക്കുന്നതുൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ് സഹിതം ബന്ധപ്പെടണം.

## Article Content

കണ്ണൂർ: എൽ ബി എസ് സെന്ററിന്റെയും സംസ്ഥാന സർക്കാരിന് കീഴിലുള്ള ഭിന്നശേഷി പഠനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള പത്താംക്ലാസ് വിജയിച്ചവർക്കായി സൗജന്യ കമ്പ്യൂട്ടർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് യാത്രാ ബത്ത, ഭക്ഷണം എന്നിവക്ക് നിശ്ചിത തുക നൽകും. താൽപര്യമുള്ളവർ വൈകല്യം തെളിയിക്കുന്നതുൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ് സഹിതം ബന്ധപ്പെടണം.

കൂടുതൽ വിവരങ്ങൾ കണ്ണൂർ ടൗൺ ഹയർ സെക്കണ്ടറി സ്കൂളിന് സമീപമുള്ള എൽ ബി എസ് മേഖല ഓഫീസ്, ഗാന്ധി പാർക്കിന് സമീപമുള്ള പയ്യന്നൂർ സബ് സെന്റർ എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0497 2702812, 04985 208878.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13586/applications-are-invited-for-a-free-computer-course-for-people-with-disabilities)