---
title: "പെൻഷനും വേതനവും പരിഷ്കരിക്കുക; എൽ. ഐ. സി. ഓഫീസർമാരും ജീവനക്കാരും പ്രകടനം നടത്തി"
english_title: "revise pensions and wages"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135862/revise-pensions-and-wages"
published_at: "2023-08-02T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca1978d4028_Picsart_23-08-02_14-22-48-147.jpg"
keywords: []
---

# പെൻഷനും വേതനവും പരിഷ്കരിക്കുക; എൽ. ഐ. സി. ഓഫീസർമാരും ജീവനക്കാരും പ്രകടനം നടത്തി

> **Lead Summary:** ഫാമിലി പെൻഷൻ വർദ്ധിപ്പിക്കുന്നതിന് എൽഐസി ബോർഡ് എടുത്ത തീരുമാനം ഗവൺമെൻറ് ഉടനടി അംഗീകരിക്കുക, ഒരു വർഷം മുമ്പ് കാലാവധിയായ വേതനക്കരാർ പരിഷ്കരിക്കുന്നതിന് ചർച്ചകൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൽ. ഐ. സി ജീവനക്കാരും ഓഫീസർമാരും ജില്ലയിലെ എൽ. ഐ. സി. ഓഫീസുകൾക്കുമുന്നിൽ പ്രകടനവും കവാടയോഗങ്ങളും നടത്തി.

## Article Content

ഫാമിലി പെൻഷൻ വർദ്ധിപ്പിക്കുന്നതിന് എൽഐസി ബോർഡ് എടുത്ത തീരുമാനം ഗവൺമെൻറ് ഉടനടി അംഗീകരിക്കുക, ഒരു വർഷം മുമ്പ് കാലാവധിയായ വേതനക്കരാർ പരിഷ്കരിക്കുന്നതിന് ചർച്ചകൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൽ. ഐ. സി ജീവനക്കാരും ഓഫീസർമാരും ജില്ലയിലെ എൽ. ഐ. സി. ഓഫീസുകൾക്കുമുന്നിൽ പ്രകടനവും കവാടയോഗങ്ങളും നടത്തി.

എൽ. ഐ. സി. എംപ്ലോയീസ് യൂണിയൻ, ഫെഡറേഷൻ ഓഫ് എൽ. ഐ. സി. ക്ലാസ്സ്‌ വൺ ഓഫീസേഴ്സ് അസോസിയേഷൻ സ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധപരിപാടികൾ നടന്നത്. കണ്ണൂരിൽ നടന്ന യോഗത്തിൽ ടി. അഖിൽ അധ്യക്ഷത വഹിച്ചു. എൽ. ഐ. സി. എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ പ്രസിഡന്റ് കെ. ബാഹുലേയൻ വിശദീകരണം നടത്തി.

എം. കെ. പ്രേംജിത്ത്, ആർ. റസീന, പി. സി. രാമൻ, സി. സി. വിനോദ്, പി. കെ. സനിൽ, എം.മനോഹരൻ എന്നിവർ സംസാരിച്ചു. തലശ്ശേരിയിൽ എം. പി.ശ്രീജിത്ത്, എം. അനിൽകുമാർ, കെ. സുമേഷ്, പി. ഗോവിന്ദ് രാജ്, എസ്. വി.മീര, രജില എന്നിവരും മട്ടനൂരിൽ ജി. ഉത്തമൻ, സി. ആർ. സുശീൽകുമാർ, കെ. രമേശൻ, ഇ. ചന്ദ്രൻ എന്നിവരും തളിപ്പറമ്പിൽ ടി. എം. വി. ജയൻ, കെ. ഗണേശൻ, വനജ എന്നിവരും പയ്യന്നൂരിൽ എ. മനോജ്‌, കെ. സലിൻരാജ്, കെ.വി. വേണു എന്നിവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135862/revise-pensions-and-wages)