---
title: "സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി മലയോരത്തെ മൺസൂൺ വിനോദസഞ്ചാര കേന്ദ്രങ്ങൾ"
english_title: "Monsoon tourist destinations in the hills are ready to welcome tourists"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135875/monsoon-tourist-destinations-in-the-hills-are-ready-to-welcome-tourists"
published_at: "2023-08-02T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca202fb1b2a_IMG-20230802-WA0050.jpg"
keywords: []
---

# സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി മലയോരത്തെ മൺസൂൺ വിനോദസഞ്ചാര കേന്ദ്രങ്ങൾ

> **Lead Summary:** **ശ്രീകണ്ഠപുരം**: കാഞ്ഞിരക്കൊല്ലി, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പൈതൽമല. സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് മലയോരത്തെ മൺസൂൺ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം. സീസൺ തുടങ്ങി മഴ അല്പം ശമിച്ചതോടെ മലയോരത്ത് എത്തുന്ന സഞ്ചരികളുടെ എണ്ണവും വർധിച്ചു. പൈതൽമലയും പാലക്കയംതട്ടും ഒഴികെയുള്ള സ്ഥലങ്ങളിൽ ജൂൺ മുതൽ ഡിസംബർ വരെയാണ് കൂടുതലായും സഞ്ചാരികൾ എത്താറുള്ളത്.

## Article Content

**ശ്രീകണ്ഠപുരം**: കാഞ്ഞിരക്കൊല്ലി, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പൈതൽമല. സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് മലയോരത്തെ മൺസൂൺ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം. സീസൺ തുടങ്ങി മഴ അല്പം ശമിച്ചതോടെ മലയോരത്ത് എത്തുന്ന സഞ്ചരികളുടെ എണ്ണവും വർധിച്ചു. പൈതൽമലയും പാലക്കയംതട്ടും ഒഴികെയുള്ള സ്ഥലങ്ങളിൽ ജൂൺ മുതൽ ഡിസംബർ വരെയാണ് കൂടുതലായും സഞ്ചാരികൾ എത്താറുള്ളത്.

ശനി, ഞായർ ദിവസങ്ങളിൽ ഏഴരക്കുണ്ട്, കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടങ്ങളിൽ സഞ്ചാരികളുടെ തിരക്കാണ്. പൈതൽമല-പാലക്കയംതട്ട്-ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങൾ കോർത്തിണക്കി എല്ലാ ഞായറാഴ്ചകളിലും 'എക്സ്പ്ലോർ മലയോരം വിത്ത് കെ.എസ്.ആർ.ടി.സി.' എന്നപേരിൽ ബസ് സർവീസും നിലവിലുണ്ട്. പൈതൽമലയിൽ ട്രക്കിങ്ങിനും മറ്റ് മഴക്കാല ക്യാമ്പുകൾക്കുമൊക്കെയായി നിരവധി സഞ്ചാരികൾ എത്തിത്തുടങ്ങി. പൈതൽമലയിലെ റിസോർട്ടുകളിലും മൺസൂൺ സീസൺ ആഘോഷിക്കാൻ ആളുകളെത്തുന്നുണ്ട്.

മഴയും കാറ്റും മഞ്ഞും ആസ്വദിക്കാൻ പാലക്കയംതട്ടിലും സഞ്ചാരികളെത്തുന്നുണ്ട്. എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് പാലക്കയം തട്ടിലെത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135875/monsoon-tourist-destinations-in-the-hills-are-ready-to-welcome-tourists)