---
title: "#drugs | കണ്ണൂരില്‍ മയക്കുമരുന്നുമായി   യുവതിയും യുവാവും അറസ്റ്റില്‍"
english_title: "Young woman and young man arrested with drugs in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135922/young-woman-and-young-man-arrested-with-drugs-in-kannur"
published_at: "2023-08-02T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca3febd58cd_Picsart_23-08-02_16-58-27-935.jpg"
keywords: []
---

# #drugs | കണ്ണൂരില്‍ മയക്കുമരുന്നുമായി   യുവതിയും യുവാവും അറസ്റ്റില്‍

> **Lead Summary:** **കണ്ണൂര്‍**: മയക്കുമരുന്ന് വിൽപ്പനയ്ക്കിടെ കണ്ണൂരിൽ യുവതിയും യുവാവും അറസ്റ്റിൽ. കണ്ണൂരിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനിടെ തൃശ്ശൂർ തലപ്പള്ളി മുണ്ടത്തിക്കോട് സ്വദേശിനി മറിയാറാണി വയനാട് ബത്തേരി പടിച്ചിറ സ്വദേശി ഷിന്റോ ഷിജു എക്സൈസിന്റെയും പോലീസിന്റെയും പിടിയിലായത്.

## Article Content

**കണ്ണൂര്‍**: മയക്കുമരുന്ന് വിൽപ്പനയ്ക്കിടെ കണ്ണൂരിൽ യുവതിയും യുവാവും അറസ്റ്റിൽ. കണ്ണൂരിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനിടെ തൃശ്ശൂർ തലപ്പള്ളി മുണ്ടത്തിക്കോട് സ്വദേശിനി മറിയാറാണി വയനാട് ബത്തേരി പടിച്ചിറ സ്വദേശി ഷിന്റോ ഷിജു എക്സൈസിന്റെയും പോലീസിന്റെയും പിടിയിലായത്.

കണ്ണൂര്‍ കക്കാട് റോഡിലെ തെക്കിബസാറില്‍ വെച്ചാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരും പിടിയിലായത്. പ്രതികളില്‍ നിന്നും 23.779 ഗ്രാം മാരകലഹരിമരുന്നായ മെത്താഫിറ്റമിനും 64 ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തു.

കണ്ണൂര്‍ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് മൊത്താഫിറ്റാമിനും കഞ്ചാവുമെത്തിക്കുന്നമൊത്ത വിതരണക്കാരില്‍ പ്രധാനികളാണ് അറസ്റ്റിലായ ഷിന്റോ ഷിജുവും മരിയ റാണിയും.

ചെറുകിട വില്‍പനക്കാര്‍ക്ക് ആവശ്യാനുസരണംബംഗ്‌ളൂരില്‍ നിന്നും മൊത്തമായും ചില്ലറയായുംഇവര്‍ ലഹരിവസ്തുക്കള്‍ എത്തിച്ചു കൊടുക്കാറുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റെയഡിന് കണ്ണൂര്‍ റെയ്ഞ്ച് എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ സി. എച്ച് റിഷാദ്, എന്‍.രജിത്ത്കുമാര്‍, എം.സജിത്ത്, കെ.പി റോഷി, ഗണേഷ്ബാബു, ടി. അനീഷ്,പി.നിഖില്‍, വനിതാസിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.വി ദിവ്യ, കെ.വി ഷൈമ, പി.ഷമീന എന്നിവരും പങ്കെുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135922/young-woman-and-young-man-arrested-with-drugs-in-kannur)