---
title: "മണത്തണയിൽ ഉമ്മൻചാണ്ടി അനുസ്മരണവും മണിപ്പൂർ പ്രതിഷേധ സംഗമവും നടത്തി"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135951/manathana"
published_at: "2023-08-02T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca5477a41c3_Picsart_23-08-02_18-32-44-294.jpg"
keywords: []
---

# മണത്തണയിൽ ഉമ്മൻചാണ്ടി അനുസ്മരണവും മണിപ്പൂർ പ്രതിഷേധ സംഗമവും നടത്തി

> **Lead Summary:** **മണത്തണ**: വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് മണത്തണ യൂണിറ്റ് ആഭിമുഖ്യത്തിൽ മണിപ്പൂരിലെ സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധ സംഗമം നടത്തി.

## Article Content

**മണത്തണ**: വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് മണത്തണ യൂണിറ്റ് ആഭിമുഖ്യത്തിൽ മണിപ്പൂരിലെ സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധ സംഗമം നടത്തി.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിക്കുന്ന ചടങ്ങും അനുബന്ധമായി നടത്തി. യൂണിറ്റ് പ്രസിഡന്റ് ബിന്ദു സോമൻ അധ്യക്ഷയായി. കെവിവിഇഎസ് മേഖല വൈസ് പ്രസിഡന്റ് ജോസഫ് സി. എം, ട്രഷറർ എ. രാജൻ, വനിതാ വിംഗ് യൂണിറ്റ് സെക്രട്ടറി സിജി ജോസഫ്, മായ സതീശൻ, രമണി നാമത്ത് എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135951/manathana)