---
title: "സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന വാഹന ജാഥയ്ക്ക് കേളകത്ത് തുടക്കമായി."
english_title: "The vehicle procession led by the joint labor union has started in Kelaka."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/135957/the-vehicle-procession-led-by-the-joint-labor-union-has-started-in-kelaka"
published_at: "2023-08-02T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca5d096d641_dfgdfhgdfhgfd.jpg"
keywords: []
---

# സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന വാഹന ജാഥയ്ക്ക് കേളകത്ത് തുടക്കമായി.

> **Lead Summary:** **കേളകം : **ബിജെപി സർക്കാരിൻ്റെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ, വർഗ്ഗീയതയ്ക്കെതിരേ ആഗസ്റ്റ് 9 ന് കണ്ണൂരിൽ നടക്കുന്ന മഹാ ധർണയുടെ പ്രചരണത്തിനായി സംയുക്ത തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ വാഹന ജാഥ കേളകത്താരംഭിച്ചു. ജില്ലയിൽ രണ്ട് ജാഥകളാണ് നടക്കുന്നത്.കേളകം ടൗണിൽ നടന്ന പരിപാടി ഐഎൻടിയുസി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഡോ.ജോസ് ജോർജ് പ്ലാന്തോട്ടം ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം : **ബിജെപി സർക്കാരിൻ്റെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ, വർഗ്ഗീയതയ്ക്കെതിരേ ആഗസ്റ്റ് 9 ന് കണ്ണൂരിൽ നടക്കുന്ന മഹാ ധർണയുടെ പ്രചരണത്തിനായി സംയുക്ത തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ വാഹന ജാഥ കേളകത്താരംഭിച്ചു. ജില്ലയിൽ രണ്ട് ജാഥകളാണ് നടക്കുന്നത്.കേളകം ടൗണിൽ നടന്ന പരിപാടി ഐഎൻടിയുസി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഡോ.ജോസ് ജോർജ് പ്ലാന്തോട്ടം ഉദ്ഘാടനം ചെയ്തു.

സി ഐ ടി യു ഏരിയ ജോ. സെക്രട്ടറി സി.ടി.അനീഷ് അധ്യക്ഷനായിരുന്നു ജാഥാ ലീഡർ സി ഐ ടി യു ജില്ല പ്രസിഡണ്ട് സി. കൃഷ്ണൻ, എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ.ടി.ജോസ് ഐ.എൻ എൽ സി ജില്ലാ പ്രസിഡണ്ട് ശിവ പ്രസാദ് സി ഐ ടി യു ജില്ല ട്രഷറർ അരക്കൻ ബാലൻ എസ് ടി യു ജില്ലാ സെക്രട്ടറിയേറ്റംഗം ബി.എം.ബഷീർഎന്നിവർ പ്രസംഗിച്ചു. സംയുക്ത തൊഴിലാളി യൂണിയൻ ഏരിയ കൺവീനർ പി.വി.പ്രഭാകരൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/135957/the-vehicle-procession-led-by-the-joint-labor-union-has-started-in-kelaka)