---
title: "കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി ദിനാഘോഷം നടത്തി"
english_title: "SPC Day was celebrated at St. Thomas Higher Secondary School, Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136003/spc-day-was-celebrated-at-st-thomas-higher-secondary-school-kelakam"
published_at: "2023-08-02T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca86d5783ba_fgfdhfjg.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി ദിനാഘോഷം നടത്തി

> **Lead Summary:** ** കേളകം: **സാമൂഹിക പ്രതിബദ്ധതയും നിസ്വാർത്ഥ സേവനവും കൈമുതലായ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകൾ എസ്പിസി സ്ഥാപകദിനം സമുചിതമായി ആചരിച്ചു. സിവിൽ പോലീസ് ഓഫീസർ റംലയുടെ സാന്നിധ്യത്തിൽ ഹെഡ്മാസ്റ്റർ എം വി മാത്യു പതാക ഉയർത്തി. ഫാ. എൽദോ ജോൺ എസ്പിസി ദിന സന്ദേശം നൽകി. കേഡറ്റുകൾ തെറ്റുവഴിയിലെ മരിയ ഭവൻ അന്തേവാസികള്‍ക്ക് പൊതിച്ചോറ് നല്‍കി. കുട്ടികൾക്കായി ക്വിസ് മത്സരം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും കേളകം പോലീസ് സ്റ്റേഷനിലും കേഡറ്റുകൾ മധുരം വിതരണം ചെയ്തു. സിപിഒമാരായ ജോബി ഏലിയാസ്, അശ്വതി കെ ഗോപിനാഥ്, കേഡറ്റുകളായ സിദാൻ പി സ്, ജേക്കബ് ഈപ്പൻ, അഭിഷേക്, മഞ്ജിമ, നേഹ ബിനിൽ, മീര തോമസ്, നിഹാൽ ജോയ് ജിൽസ് എന്നിവർ ദിനാചരണ പരിപാടികള്‍ക്ക് നേതൃത്വം നൽകി

## Article Content

** കേളകം: **സാമൂഹിക പ്രതിബദ്ധതയും നിസ്വാർത്ഥ സേവനവും കൈമുതലായ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകൾ എസ്പിസി സ്ഥാപകദിനം സമുചിതമായി ആചരിച്ചു. സിവിൽ പോലീസ് ഓഫീസർ റംലയുടെ സാന്നിധ്യത്തിൽ ഹെഡ്മാസ്റ്റർ എം വി മാത്യു പതാക ഉയർത്തി. ഫാ. എൽദോ ജോൺ എസ്പിസി ദിന സന്ദേശം നൽകി. കേഡറ്റുകൾ തെറ്റുവഴിയിലെ മരിയ ഭവൻ അന്തേവാസികള്‍ക്ക് പൊതിച്ചോറ് നല്‍കി. കുട്ടികൾക്കായി ക്വിസ് മത്സരം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും കേളകം പോലീസ് സ്റ്റേഷനിലും കേഡറ്റുകൾ മധുരം വിതരണം ചെയ്തു. സിപിഒമാരായ ജോബി ഏലിയാസ്, അശ്വതി കെ ഗോപിനാഥ്, കേഡറ്റുകളായ സിദാൻ പി സ്, ജേക്കബ് ഈപ്പൻ, അഭിഷേക്, മഞ്ജിമ, നേഹ ബിനിൽ, മീര തോമസ്, നിഹാൽ ജോയ് ജിൽസ് എന്നിവർ ദിനാചരണ പരിപാടികള്‍ക്ക് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136003/spc-day-was-celebrated-at-st-thomas-higher-secondary-school-kelakam)