---
title: "കണിച്ചാറിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി കുഴിച്ച കുഴികൾ യാത്രക്കാർക്ക്  അപകടഭീഷണിയാകുന്നു"
english_title: "The pits dug for the pipeline of drinking water project in Kanichar pose a danger to the passengers "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136016/the-pits-dug-for-the-pipeline-of-drinking-water-project-in-kanichar-pose-a-danger-to-the-passengers"
published_at: "2023-08-02T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca9180cf5b0_kanichar.jpg"
keywords: []
---

# കണിച്ചാറിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി കുഴിച്ച കുഴികൾ യാത്രക്കാർക്ക്  അപകടഭീഷണിയാകുന്നു

> **Lead Summary:** **കണിച്ചാർ:** കുടിവെള്ള പദ്ധതിക്കായി പൈപ്പിടുന്നതിനായി കുഴിച്ച കുഴികൾ കൃത്യമായി അടച്ചു പോകാത്തതിനാൽ യാത്രക്കാർക്ക് ഭീഷണിയും വാഹനങ്ങൾക്ക് വൻ അപകടവും വരുത്തിവെക്കുന്ന കെണിയായി മാറുന്നതായി പരാതി. കണിച്ചാർ പഞ്ചായത്ത് ഒന്നാം വാർഡിലെ ഓടംതോട്- അണുങ്ങോട് റോഡിൽ പൈപ്പിടുന്നതിനായി കുഴികൾ എടുത്തത് കാലവർഷം തുടങ്ങുന്ന സമയത്തായിരുന്നു. പൈപ്പ് ഇട്ടതിനുശേഷം കുഴികൾ കൃത്യമായി അടച്ചു പോവാത്തതിനാൽ വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ കുഴിയിൽ വീഴുന്നതും അപകടങ്ങൾ ഉണ്ടാവുന്നതും നിത്യസംഭവമായി മാറുന്നു.

## Article Content

**കണിച്ചാർ:** കുടിവെള്ള പദ്ധതിക്കായി പൈപ്പിടുന്നതിനായി കുഴിച്ച കുഴികൾ കൃത്യമായി അടച്ചു പോകാത്തതിനാൽ യാത്രക്കാർക്ക് ഭീഷണിയും വാഹനങ്ങൾക്ക് വൻ അപകടവും വരുത്തിവെക്കുന്ന കെണിയായി മാറുന്നതായി പരാതി. കണിച്ചാർ പഞ്ചായത്ത് ഒന്നാം വാർഡിലെ ഓടംതോട്- അണുങ്ങോട് റോഡിൽ പൈപ്പിടുന്നതിനായി കുഴികൾ എടുത്തത് കാലവർഷം തുടങ്ങുന്ന സമയത്തായിരുന്നു. പൈപ്പ് ഇട്ടതിനുശേഷം കുഴികൾ കൃത്യമായി അടച്ചു പോവാത്തതിനാൽ വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ കുഴിയിൽ വീഴുന്നതും അപകടങ്ങൾ ഉണ്ടാവുന്നതും നിത്യസംഭവമായി മാറുന്നു.

പൈപ്പ് ഇടുന്നതിനായി കുഴിച്ച കുഴിയിലെ മണ്ണ് റോഡിന് ഇരുവശവും ഉള്ള കാനകളിലേക്ക് ഒലിച്ചു പോവുകയും പലയിടങ്ങളിലും കുഴിയെടുത്ത ഭാഗം വലിയ ഗർത്തമായി മാറുകയും ചെയ്തിരിക്കുകയാണ്. കരാറുകാർ കൃത്യമായി കുഴികൾ നികത്തി പ്രദേശത്തെ റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണം എന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136016/the-pits-dug-for-the-pipeline-of-drinking-water-project-in-kanichar-pose-a-danger-to-the-passengers)