---
title: "#kalpetta | ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ കൺവൻഷൻ ആഗസ്റ്റ് 6 ന് കൽപ്പറ്റയിൽ"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136036/kalpetta"
published_at: "2023-08-03T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64caf54721c0a_IMG-20230803-WA0005.jpg"
keywords: []
---

# #kalpetta | ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ കൺവൻഷൻ ആഗസ്റ്റ് 6 ന് കൽപ്പറ്റയിൽ

> **Lead Summary:**  **കൽപ്പറ്റ**: രാജ്യത്തെയുംം ജനതയേയും തകർക്കുന്ന സംഘപരിവാർ നേതൃത്വം കൊടുക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിരുദ്ധ ജനനാധിപത്യ കൺവൻഷൻ ആഗസ്റ്റ് 6ന് രണ്ട് മണിക്ക് കൽപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

 **കൽപ്പറ്റ**: രാജ്യത്തെയുംം ജനതയേയും തകർക്കുന്ന സംഘപരിവാർ നേതൃത്വം കൊടുക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിരുദ്ധ ജനനാധിപത്യ കൺവൻഷൻ ആഗസ്റ്റ് 6ന് രണ്ട് മണിക്ക് കൽപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.

രാജ്യത്ത് വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ തീക്ഷണമായ രൂപത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ചരിത്രവും സംസ്കാരവും തിരസ്കരിക്കുകയോ തങ്ങളുടേതായ രീതിയിൽ വ്യാഖ്യാനിക്കുകയോ ചെയ്യുന്നു. മാനുഷികതയും ജനാധിപത്യവും തങ്ങളുടെ കാഴ്ചപാടുകളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നു. വിദ്യാഭ്യാസം, നീതിന്യായ സംവിധാനങ്ങൾ, നിയമ നിമ്മാണവേദികൾ, സർക്കാർ ഉദ്യോഗസ്ഥ സംവിധാനങ്ങൾ എന്നിവയെ നിയന്ത്രണത്തിലാക്കുന്നു. സൈനികവൽക്കരണം, വർഗ്ഗീയവൽക്കരണം, വർഗ്ഗീയ കലാപങ്ങൾ എന്നിവ വ്യാപിപ്പിക്കുന്നു. വിലക്കയറ്റവും കോർപ്പറേറ്റ് വൽക്കരണവും അനിയന്ത്രിതമായി തുടരുന്നു. എല്ലാറ്റിനും മീതെ വ്യാജപ്രചരണങ്ങൾകൊണ്ടു ള്ള മസ്തിഷ്ക പ്രക്ഷാഭനം തുടർച്ചയായി നടത്തുന്നു.

ജമ്മു കാശ്മീർ ജനതയുടെ അവകാശങ്ങൾ പിടിച്ചെടുക്കുന്നു. മണിപൂരിൽ ജനതയെ പരസ്പരം വംശീയ വർഗ്ഗീയ വിദ്വേഷം പടർത്തി കൊല്ലിക്കുന്നു. ജാതീയതയും ഉച്ഛനീചത്വങ്ങളും അനാചാരങ്ങളും സ്വാതന്ത്രാനന്തര ഇന്ത്യ ഏഴര പതിറ്റ്  പിന്നിട്ടിട്ടും മാറ്റാൻ കഴിയാത്ത സർക്കാർ, ഇപ്പോൾ അതിനെ മുറുകെ പിടിക്കുന്ന അതിന്റെ വ്യക്താക്കളായ ഹിന്ദുത്വ ഫാസിസ്റ്റുകൾ ഏക സിവിൽ കോഡിനായി രംഗത്തിറങ്ങുന്നത് തങ്ങളുടെ കീഴ്പ്പെടുത്തൽ പദ്ധതിയുടെ ഭാഗമായിട്ടാണ്.

കൺവെൻഷൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. അഡ്വ.ടി.സിദ്ധിഖ് എം.എൽ.എ, മുൻ എം.എൽ.എ. സി.കെ ശശീന്ദ്രൻ പി.സി ഉണ്ണിച്ചെക്കൻ, വിജയൻ ചെറുകര, കെ.ജെ ദേവസ്യ കെ. കെ.അഹമ്മദ്, കെ.കെ.ഹംസ, വി.പി.വർക്കി, മുഹമ്മദ് പഞ്ചാര, എം.സി.സെബാസ്റ്റ്യൻ, അഡ്വ.കെ. സുധാകരൻ, കുന്നേൽ കൃഷ്ണൻ, പി.സി.രാമൻകുട്ടി, സുലോചന രാമകൃഷ്ണൻ എന്നിവർ പങ്കെടുത്ത് സംസാരിക്കും. നിലവിലുള്ള ജനാധിപത്യ മതേതര കാഴ്ചപ്പാടുകൾ സംരക്ഷിക്കാനും ജനാധിപത്യ വീക്ഷണങ്ങൾ ആഴത്തിൽ വളർത്തുന്നതിനും ഫാസിസത്തെ ചെറുക്കുന്നതിനും എല്ലാ പുരോഗമന ജനാധിപത്യവാദികളും കൺവെൻഷനോട് സഹകരിക്കണമെന്നും പങ്കെടുക്കണമെന്നും ഫാസിസ്റ്റ് വിരുദ്ധ ജനകീയ സമിതി ഭാരവാഹികളായ ചെയർമാൻ എ.എൻ. സലീംകുമാർ, കൺവീനർ സാം പി.മാത്യു, ബഷീർ ആനന്ദ് ജോൺ എന്നിവർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136036/kalpetta)