---
title: "#arrested | മാരകലഹരി മരുന്നായ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ "
english_title: "Mdma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136038/mdma"
published_at: "2023-08-03T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64caf6adaa953_Screenshot_20230803-060635_Facebook.jpg"
keywords: []
---

# #arrested | മാരകലഹരി മരുന്നായ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ 

> **Lead Summary:** **കോഴിക്കോട്**: മാരകലഹരി മരുന്നായ 12.45 ഗ്രാം എം ഡി എം എ- യുമായി യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.പുതുപ്പാടി ചേലോട്ടിൽ വടക്കേ പറമ്പിൽ ആഷിഫ് നെയാണ് പിടികൂടിയത്. കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോട് വെച്ച് താമരശ്ശേരി പൊലീസും സ്പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.

## Article Content

**കോഴിക്കോട്**: മാരകലഹരി മരുന്നായ 12.45 ഗ്രാം എം ഡി എം എ- യുമായി യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.പുതുപ്പാടി ചേലോട്ടിൽ വടക്കേ പറമ്പിൽ ആഷിഫ് നെയാണ് പിടികൂടിയത്. കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോട് വെച്ച് താമരശ്ശേരി പൊലീസും സ്പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.

കെഎൽ 57 യു -9342 നമ്പർ ബലെനൊ കാറിൽ സഞ്ചരിച്ച് ലഹരി വില്പന നടത്തുന്നതിനിടെ ആയിരുന്നു ഇയാൾ പിടിയിലാവുന്നത്.    എം ഡി എം എ യുടെ ഉപയോഗം യുവാക്കൾക്കിടയിൽ വ്യാപകമാവുന്ന സാഹചര്യത്തിൽ കോഴിക്കോട് റൂറൽ എസ് പി ആർ കറപ്പസാമി ഐ പി എസ് ന്റെ നിർദേശപ്രകാരം ജില്ലയിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള വാഹന പരിശോധനയിലാണ് അറസ്റ്റ്.  ബെംഗളൂരു, മൈസൂരു  എന്നിവിടങ്ങളിൽ നിന്നും ഗ്രാമിന് 1500 രൂപക്ക് വാങ്ങി കോഴിക്കോട് വയനാട് ജില്ലകളിൽ എത്തിച്ചു 5000 രൂപക്ക് വരെ  വില്പന നടത്തുന്നതാണ് ഇയാളുടെ രീതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136038/mdma)