---
title: "#murder | പത്തനംതിട്ടയിൽ  മകൻ മാതാപിതാക്കളെ വെട്ടി കൊലപ്പെടുത്തി"
english_title: "Murder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136081/murder"
published_at: "2023-08-03T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb35aa59d61_download_(11).jpeg"
keywords: []
---

# #murder | പത്തനംതിട്ടയിൽ  മകൻ മാതാപിതാക്കളെ വെട്ടി കൊലപ്പെടുത്തി

> **Lead Summary:** **പത്തനംതിട്ട**: പത്തനംതിട്ട തിരുവല്ലയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണൻകുട്ടി , ശാരദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചയാണ് സംഭവം. കൃഷ്ണൻകുട്ടിയെയും ശാരദയെയും വീടിനുള്ളിലാണ് കൊലപ്പെടുത്തിയത്.

## Article Content

**പത്തനംതിട്ട**: പത്തനംതിട്ട തിരുവല്ലയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണൻകുട്ടി , ശാരദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചയാണ് സംഭവം. കൃഷ്ണൻകുട്ടിയെയും ശാരദയെയും വീടിനുള്ളിലാണ് കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ടവരുടെ മൃതദേഹം തിരുവല്ല ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136081/murder)