---
title: "കഞ്ചാവുമായി രണ്ട് പേർ പിടിയിൽ :ഒരാൾ ലഹരിക്കേസിലെ സ്ഥിരം കുറ്റവാളി"
english_title: "Two persons arrested with ganja"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136097/two-persons-arrested-with-ganja"
published_at: "2023-08-03T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb3c40111d3_Picsart_23-08-03_10-58-20-251.jpg"
keywords: []
---

# കഞ്ചാവുമായി രണ്ട് പേർ പിടിയിൽ :ഒരാൾ ലഹരിക്കേസിലെ സ്ഥിരം കുറ്റവാളി

> **Lead Summary:** **കൽപ്പറ്റ**: വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ ഇൻസ്‌പെക്ടർ ബിൽജിത്ത് പി.ബി. യും പാർട്ടിയും കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ പാർട്ടിയും സംയുക്തമായി പെരിക്കല്ലൂർ മരക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 360 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്ത് കേസെടുത്തു.

## Article Content

**കൽപ്പറ്റ**: വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ ഇൻസ്‌പെക്ടർ ബിൽജിത്ത് പി.ബി. യും പാർട്ടിയും കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ പാർട്ടിയും സംയുക്തമായി പെരിക്കല്ലൂർ മരക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 360 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്ത് കേസെടുത്തു.

കുറ്റ്യാടി മൊകേരി തരിപൊയിൽ സായൂജ് ടി.പി ( 28) എന്നയാളിൽ നിന്നും 210 ഗ്രാം കഞ്ചാവും വൈത്തിരി കോട്ടപ്പടി പഴയേടത്ത് പ്രാഞ്ചി എന്ന് വിളിക്കുന്ന ഫ്രാൻസിസ് ( 53) എന്നയാളിൽ നിന്ന് 150 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കൽപ്പറ്റ ടൗണിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകുന്ന സ്ഥിരം കുറ്റവാളിയാണ് ഫ്രാൻസിസ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136097/two-persons-arrested-with-ganja)