---
title: "#krishnadas | സ്പീക്കര്‍ ഷംസീറിന്റെയും എം.വിഗോവിന്ദന്റെയും പ്രസ്താവന ഹൈന്ദവവിശ്വാസികളോടുളള വെല്ലുവിളി: പി.കെ കൃഷ്ണദാസ്"
english_title: "P K krishnadas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136105/p-k-krishnadas"
published_at: "2023-08-03T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb40c22d693_Screenshot_2023-08-03-11-21-12-07_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #krishnadas | സ്പീക്കര്‍ ഷംസീറിന്റെയും എം.വിഗോവിന്ദന്റെയും പ്രസ്താവന ഹൈന്ദവവിശ്വാസികളോടുളള വെല്ലുവിളി: പി.കെ കൃഷ്ണദാസ്

> **Lead Summary:** **കണ്ണൂര്‍**: നിയമസഭ സ്പീക്കര്‍ എ. എന്‍ ഷംസീര്‍ ഹൈന്ദവ ആരാധനാ മൂര്‍ത്തികള്‍ക്ക് നേരെ നടത്തിയ അധിക്ഷേപം ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ക്കാന്‍ സിപിഎം നേതൃത്വം നടത്തുന്ന ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

## Article Content

**കണ്ണൂര്‍**: നിയമസഭ സ്പീക്കര്‍ എ. എന്‍ ഷംസീര്‍ ഹൈന്ദവ ആരാധനാ മൂര്‍ത്തികള്‍ക്ക് നേരെ നടത്തിയ അധിക്ഷേപം ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ക്കാന്‍ സിപിഎം നേതൃത്വം നടത്തുന്ന ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ പ്രസ്താവന ഇതാണ് വ്യക്തമാക്കെുന്നത്. ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ടു പേരും നടത്തിയ പ്രസ്താവനകള്‍ ഹൈന്ദവ വിശ്വാസികളോടുളള കടുത്ത വെല്ലുവിളിയാണ്.

ഹൈന്ദവ ക്ഷേത്രങ്ങളേയും ദേവീദേവതാ സങ്കല്‍പ്പങ്ങളേയും തകര്‍ക്കുകയെന്ന സിപിഎമ്മിന്റെ ഗൂഢ നീക്കമാണ് ഇരുവരുടേയും പ്രസ്താവനകളിലൂടെ പുറത്ത് വന്നിരിക്കുന്നത്.

ഹൈന്ദവ ദേവ സങ്കല്‍പ്പത്തെ ആക്ഷേപിച്ച ഷംസീറിനെ പിന്തുണയ്ക്കുന്ന സമീപനമാണ് പാര്‍ട്ടി സെക്രട്ടറിയുടേത്. മാപ്പ് പറയേണ്ടതില്ലെന്ന നിലപാട് ദൈവ നിന്ദ സിപിഎം നിലപാടാണെന്ന് വ്യക്തമാക്കുന്നു.

ഹൈന്ദവ വിശ്വാസികള്‍ക്ക് ശാസ്ത്ര ബോധമില്ലെന്നാണ് ഇരുവരും പറയുന്നത്. വിശ്വാസികളെ ശാസ്ത്ര ബോധം പഠിപ്പിക്കാന്‍ മാത്രം സിപിഎമ്മും രണ്ട് നേതാക്കളും വളര്‍ന്നിട്ടില്ല.

മതമേതെന്ന് നോക്കിയാണ് ശാസ്ത്രീയും അശാസ്ത്രീയവും സിപിഎം തീരുമാനിക്കുന്നത്.എല്ലാ മതത്തിന്റെ ശാസ്ത്രീയതയും അശാസ്ത്രീയതയും പറയാന്‍ഷംസീര്‍ തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136105/p-k-krishnadas)