---
title: "ഗ്യാന്‍വാപി: സര്‍വേ നടത്താമെന്ന് അലഹബാദ് ഹൈക്കോടതി"
english_title: "Highcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136113/highcourt"
published_at: "2023-08-03T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb45f65e593_Screenshot_20230803-114146_Facebook.jpg"
keywords: []
---

# ഗ്യാന്‍വാപി: സര്‍വേ നടത്താമെന്ന് അലഹബാദ് ഹൈക്കോടതി

> **Lead Summary:** **അലഹബാദ്**: ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിപ്പരിസരത്ത് സർവേ നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ അനുമതി. സമുച്ചയത്തിൽ ശാസ്ത്രീയ സർവേ ആവശ്യമാണെന്ന് കോടതി ഉത്തരവിട്ടു. അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളിയാണ് ഹൈക്കോടതി തീരുമാനം.

## Article Content

**അലഹബാദ്**: ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിപ്പരിസരത്ത് സർവേ നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ അനുമതി. സമുച്ചയത്തിൽ ശാസ്ത്രീയ സർവേ ആവശ്യമാണെന്ന് കോടതി ഉത്തരവിട്ടു. അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളിയാണ് ഹൈക്കോടതി തീരുമാനം.

കഴിഞ്ഞ ജൂലായ് 21-ന് പുരാവസ്തുവകുപ്പിന്റെ സർവേയ്ക്ക് വാരാണസി ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ക്ഷേത്രത്തിന് മുകളിലാണോ പള്ളി നിർമിച്ചത് എന്ന് മനസിലാക്കാൻ സർവേ ആവശ്യമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, പരിശോധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് മുസ്ലിം വിഭാഗത്തിന്റെ അപ്പീലിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിയോട് നിർദേശിക്കുയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136113/highcourt)