---
title: "#nss | എന്‍എസ്എസ് നാമജപ യാത്രക്കെതിരെ കേസ്; വൈസ് പ്രസി‍ഡന്‍റ് സംഗീത്കുമാര്‍ ഒന്നാം പ്രതി"
english_title: "Case against #NSS #Namajapa Yatra;  Vice #President Sangeetkumar is the first defendant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136117/case-against-nss-namajapa-yatra-vice-president-sangeetkumar-is-the-first-defendant"
published_at: "2023-08-03T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb4c13c9de0_Screenshot_20230803-120704_Facebook.jpg"
keywords: []
---

# #nss | എന്‍എസ്എസ് നാമജപ യാത്രക്കെതിരെ കേസ്; വൈസ് പ്രസി‍ഡന്‍റ് സംഗീത്കുമാര്‍ ഒന്നാം പ്രതി

> **Lead Summary:** **തിരുവനന്തപുരം**: സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് ഇന്നലെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാമജപ യാത്രക്കെതിരെ പൊലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാർ ഒന്നാം പ്രതിയായാണ് കേസ്.

## Article Content

**തിരുവനന്തപുരം**: സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് ഇന്നലെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാമജപ യാത്രക്കെതിരെ പൊലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാർ ഒന്നാം പ്രതിയായാണ് കേസ്.

1000ത്തിലധികം പേർക്കെതിരെയാണ് കേസ്. കന്‍റോണ്‍മെന്‍റ് പൊലിസാണ് കേസെടുത്തത്. പൊലീസ് നിർദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നട യാത്രക്കാര്‍ക്കും, വാഹന ഗതാഗതത്തിനും തടസ്സമുണ്ടാക്കിയെന്നും എഫ്ഐആറില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136117/case-against-nss-namajapa-yatra-vice-president-sangeetkumar-is-the-first-defendant)