---
title: "ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം"
english_title: "India-West Indies T20 series starts today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136118/india-west-indies-t20-series-starts-today"
published_at: "2023-08-03T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb4f6df2dff_Screenshot_2023-08-03-12-22-00-32_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം

> **Lead Summary:** ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം. ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടി20 പരമ്പരക്ക് ഇറങ്ങുന്നത്.

## Article Content

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം. ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടി20 പരമ്പരക്ക് ഇറങ്ങുന്നത്.

സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയുമൊന്നും ടി20 പരമ്പരക്കില്ല. രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്‌സ്വാൾ ഇന്ന് ഇന്ത്യക്കായി അരങ്ങേറിയേക്കും.

ജയ്‌സ്വാളും ശുഭ്മാൻ ഗില്ലും ചേർന്നാകും ഇന്നിംഗ്‌സ് ഓപൺ ചെയ്യുക. ഇഷാൻ കിഷന് വിശ്രമം അനുവദിച്ചേക്കും. ഈ സാഹചര്യത്തിൽ സഞ്ജു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാകും.

ഹാർദിക് പാണ്ഡ്യയാണ് നായകൻ. സൂര്യകുമാർ യാദവ് മൂന്നാം നമ്പറിലും സഞ്ജു നാലാം നമ്പറിലും ഹാർദിക് അഞ്ചാം നമ്പറിലും ഇറങ്ങിയേക്കും അക്‌സർ പട്ടേൽ ഓൾ റൗണ്ടറായി ടീമിലെത്തും.

ചാഹലോ, കുൽദീപ് യാദവോ രണ്ടാം സ്പിന്നറായും ടീമിലുൾപ്പെടും. അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ എന്നിവരാകും പേസർമാർ. മൂന്നാം പേസറായി ഉമ്രാൻ മാലികോ ആവേശ് ഖാനോ ടീമിലെത്തും. രാത്രി എട്ട് മണിക്കാണ് മത്സരം ആരംഭിക്കുക

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136118/india-west-indies-t20-series-starts-today)